വിവേകാനന്ദ നഗറിൽ സ്വിഗ്ഗി ഡെലിവറി ബോയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു

ബെംഗളുരു: നഗരത്തിലെ വിവേകാനന്ദ നഗറിലെ ഉപഭോക്താവിന്റെ വസതിയിൽ നിന്ന് ഭക്ഷണം എത്തിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടെ സ്വിഗ്ഗി ഡെലിവറി ഏജന്റിനെ ബൈക്കിലെത്തിയ മൂന്ന് പേർ കത്തി ചൂണ്ടി കവർച്ച ചെയ്തു.

തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവം പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പുലകേശിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്വിഗ്ഗി ഡെലിവറി ഏജന്റ് ഭക്ഷണം എത്തിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ബൈക്കിലെത്തിയ മൂന്ന് പേർ വീടിന് മുന്നിൽ നിർത്തി സ്വിഗ്ഗി ജീവനക്കാരനെ പിടികൂടി കത്തി ചൂണ്ടി കവർച്ച നടത്തുകയായിരുന്നു. ഇതുവരെ തിരിച്ചറിയാനാകാത്ത ആയുധധാരികളായ മോഷ്ടാക്കൾ 1000 രൂപയും മൊബൈൽ ഫോണും ഡെലിവറി ബോയിൽ നിന്നും പിടിച്ചെടുത്തു.

പുലകേശിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts