വഴിയരികിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ അരുംകൊല ചെയ്തിട്ട് ലൈംഗികാതിക്രമം; യുവാവിനെ തേടി പോലീസ്

ബെംഗളൂരു: വഴിയരികിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ അരുംകൊല ചെയ്തിട്ട് ലൈംഗികാതിക്രമം. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട പ്രതിയെ തേടി പോലീസ്. ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപമാണ് ഈ ക്രൂരക‌ൃത്യം നടന്നത്.

സമീപത്തുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്‍റെ സിസിറ്റിവിയിലാണ് ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സിസിറ്റിവിയിൽ ഒരു കടയ്ക്കു മുന്നിലായി രണ്ട് പേർ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷർട്ടും നീല ജീൻസും ധരിച്ച ഒരാളെത്തുന്നു.

തുടർന്ന് സമീപത്ത് നിന്നും ഒരു വലിയ സിമന്‍റ് കട്ടയെടുത്ത് ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട വീണ് തലയ്ക്ക് പരിക്കേറ്റ സ്ത്രീ എഴുന്നേൽക്കാനും സമീപത്തെ ചുവരിൽ ചാരിയിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

പിന്നീട് 12.42ഓടെ വീണ്ടും തിരികെ വന്ന ഇയാൾ പരിക്കേറ്റ് ചോരവാർന്ന് അവ‌ശനിലയിലായ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇവർ ചെറുത്ത് നിന്നതോടെ അയാൾ വീണ്ടും അവിടെ നിന്നും ഒടി കളഞ്ഞു.

ഇതിനിടെ സ്ത്രീക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആളും സംഭവസ്ഥലത്തു നിന്നും പോയിരുന്നു. ഒരു മണി ആയപ്പോൾ ഇയാൾ വീണ്ടും അതേസ്ഥലത്തെത്തി. ആ സമയത്ത് പരിക്കേറ്റ സ്ത്രീ അവിടെ വീണു കിടക്കുകയായിരുന്നു.

ഇതോടെ നേരത്തെ ആക്രമിക്കാൻ ഉപയോഗിച്ച അതേ സിമന്‍റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാൾ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കിയതോടെ  മൃതദേഹത്തെ ഇയാൾ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുകയായിരുന്നു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

നിഷ്ഠൂര കൃത്യം നടത്തി കടന്നു കളഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഹസൻ എസ് പി ശ്രീനിവാസ് ഗൗഡ അറിയിച്ചത്.

സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച ഫോറൻസിക് തെളിവുകളിൽ നിന്നും എന്തെങ്കിലും തുമ്പു കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts