സ്കൂളിൽ പഠിക്കുന്ന മകന്റെ പേരിലെത്തിയ പാർസൽ അബദ്ധത്തിൽ തുറന്ന പിതാവിന് ലഭിച്ചത് കഞ്ചാവ്!

ബെംഗളൂരു: സ്കൂളിൽ പഠിക്കുന്ന മകന്റെ പേരിലെത്തിയ പാർസൽ അബദ്ധത്തിൽ തുറന്ന പിതാവിന് ലഭിച്ചത് കഞ്ചാവ്! സദാശിവ നഗർ സ്വദേശിയായ വ്യവസായി ആണ് ഒൻപതാം ക്ലാസുകാരനായ മകന്‍റെ പേരിലെത്തിയ പാഴ്സൽ അറിയാതെ തുറന്നു നോക്കിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നാണ് ഇദ്ദേഹത്തിന്‍റെ പതിനാലുകാരനായ മകന്‍റെ പേരിൽ ഒരു കൊറിയർ എത്തിയത്. നഗരത്തിലെ ഒരു ഉന്നത സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഈ സമയം സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്ന തിരക്കിലായിരുന്നു.

  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ

ഇതിനെ തുടർന്നാണ് പിതാവ് തന്നെ പാഴ്സൽ തുറന്നത്. കടുത്ത തവിട്ട് നിറത്തിലുള്ള ഒരു തരം പൗഡർ ആയിരുന്നു അതിലുണ്ടായിരുന്നത്. ഇത് എന്താണെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് അദ്ദേഹം ഒരു സുഹൃത്തിന്‍റെ സഹായം തേടി.

ഇയാൾ പാഴ്സലിലെത്തിയ വസ്തുവിന്‍റെ ചിത്രം അയക്കാൻ ആവശ്യപ്പെട്ടു. വാട്സ്ആപ്പിലൂടെ ചിത്രം അയച്ച് നൽകിയപ്പോഴാണ് അത് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്ന് പാഴ്സല്‍ എവിടെ നിന്നാണ് വന്നതെന്ന് അറിയാൻ വ്യവസായി കൊറിയർ സ്ഥാപനത്തെ സമീപിച്ചു.

എന്നാൽ അയക്കുന്ന ആളുടെ വിവരങ്ങൾ പുറത്തുവിടാനാകില്ല എന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. അവരുടെ കമ്പനി പോളിസിക്ക് എതിരാണെന്നായിരുന്നു വാദം. പിന്നാലെയാണ് അദ്ദേഹം പരാതിയുമായി പൊലീസിനെ സമീപിച്ചത്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

വ്യവസായിയുടെ പരാതിയില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts