തീപിടിത്തത്തിൽ റിസോർട്ട് കത്തിനശിച്ചു

ബെംഗളൂരു: കോപ്പാൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ഹനുമാനഹള്ളിയിൽ ഉണ്ടായ തീപിടിത്തത്തിൽ റിസോർട്ട് കത്തിനശിച്ചു.. ഹനുമാനഹള്ളി ഗ്രാമത്തിലെ ഋഷിമുക് പർവ്വത റോഡിലെ വാണ്ടർലസ്റ്റ് റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്.

റിസോർട്ടിലെ 10 മുറികളിൽ 8 മുറികൾ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ റിസോർട്ട് മുഴുവൻ കത്തി നശിച്ചു, വൻ നാശനഷ്ടമുണ്ടായി. എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. സംഭവസമയം ഷോർട്ട് ഫിലിം നിർമ്മാണ സംഘം റിസോർട്ടിൽ ക്യാമ്പ് ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ.

ഹംപി വികസന അതോറിറ്റിയുടെ കർശനമായ നടപടികൾ മൂലം അനേഗൊണ്ടിയിൽ വിരലിലെണ്ണാവുന്ന റിസോർട്ടുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി, മുള ഉൾപ്പെടെയുള്ള പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് മിക്ക റിസോർട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഈ റിസോർട്ടും മുളകൊണ്ടുണ്ടാക്കിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts