ബൈക്ക് ടാക്സി വിഷയത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ

ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകൾക്ക് വേണ്ട നിയമാവലികൾക്ക് നിർദ്ദേശം നൽകാനായി ഉന്നതതല സമിതിയെ നിയോഗിച്ച് കർണാടക സർക്കാർ. ബൈക്ക് ടാക്‌സി സർവീസുകളുടെ സാധ്യത പരിശോധിച്ച് അവ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമിതി സർക്കാരിന് സമർപ്പിക്കും.

ഗതാഗതവകുപ്പ് സെക്രട്ടറി എൻ.വി. പ്രസാദ് അധ്യക്ഷനായ സമിതിയാണ് നിലവിൽവന്നത്. അർബൻ ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, ട്രാൻസ്‌പോർട്ട് ആൻഡ് റോഡ് സെയ്ഫ്റ്റി കമ്മിഷണർ, ബിഎംടിസി മാനേജിങ് ഡയറക്ടർ, ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർമാർ, ബിഎംആർസിഎൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, മലിനീകരണ നിയന്ത്രണബോർഡ് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

ബൈക്ക് ടാക്സി സർവീസുകൾക്കുള്ള മാനദണ്ഡങ്ങൾക്ക് രൂപം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ ബൈക്ക് ടാക്സികൾ അനുവദിക്കാനാവില്ലെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നതാണ്. ബൈക്ക് ടാക്‌സി സർവീസുകൾ നിരോധിച്ചതിനെതിരേ നേരത്തേ സർക്കാരിനെതിരേ യാത്രക്കാരുടെ ഭാഗത്തുനിന്നും വ്യാപക വിമർശനമുയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts