ആവശ്യപ്പെട്ട സിക്ക് ലീവ് കിട്ടി 10 മിനിറ്റിനുള്ളില്‍ യുവാവ് മരിച്ചു

ഡല്‍ഹി: സിക്ക് ലീവ് ആവശ്യപ്പെട്ട് ബോസിന് മെസേജ് അയച്ച് പത്ത് മിനിറ്റിനുള്ളില്‍ ആരോഗ്യവാനായ 40 വയസുകാരന്‍ മരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം. സംഭവത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കെ.വി അയ്യര്‍ എന്ന വ്യക്തിയാണ് ദുഃഖകരമായ വാര്‍ത്ത എക്‌സിലൂടെ പങ്കുവെച്ചത്. ‘ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശങ്കര്‍ രാവിലെ 8.37 ന് എനിക്ക് മെസേജ് അയച്ചു. കടുത്ത പുറം വേദനയുണ്ട്, ഇന്ന് ജോലിക്ക് വരാന്‍ കഴിയില്ല എന്നായിരുന്നു സന്ദേശം. ലീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം മെസേജുകള്‍ സ്ഥിരമായതിനാല്‍ റെസ്റ്റ് എടുക്കാന്‍ ഞാന്‍ പറഞ്ഞു. ഒരു പതിനൊന്ന് മണിയായപ്പോള്‍…

Read More

ബെംഗളൂരുവിൽ എവിടെയെങ്കിലും മാലിന്യം വലിച്ചെറിഞ്ഞാൽ ശ്രദ്ധിക്കുക, കനത്ത പിഴ ഈടാക്കും: കർശന നടപടിക്കൊരുങ്ങി ജിബിഎ

ബെംഗളൂരു: എവിടെയെങ്കിലും മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴ ചുമത്താൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ( ജിബിഎ ) തീരുമാനിച്ചു. വീടിനു മുന്നിൽ മാലിന്യം ട്രക്ക് വന്നാലും മാലിന്യം കൊടുക്കാതെ റോഡരികുകളിൽ എല്ലായിടത്തും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ആദ്യമായി എല്ലായിടത്തും മാലിന്യം തള്ളുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. ഒരേ തെറ്റ് ആവർത്തിച്ച് ചെയ്താൽ മാർഷലുകൾ 2,000 രൂപ വരെ പിഴ ചുമത്തും. പ്ലാസ്റ്റിക് നിരോധന വിഷയത്തിൽ കർശന നടപടി സ്വീകരിച്ചുവരികയാണ്, പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരിൽ നിന്ന് 38 ലക്ഷം രൂപ…

Read More

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ;

ചണ്ഡീഗഡ്: തെരുവുനായ കള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് പതിനായിരം പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പുതുതായി തയ്യാറാക്കിയ നിയമപ്രകാരം നായകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലങ്ങള്‍ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ സ്ഥലങ്ങളിലൂടെയല്ലാത തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരില്‍ നിന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും.

Read More

ബൈക്ക് ടാക്സി വിഷയത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ

ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകൾക്ക് വേണ്ട നിയമാവലികൾക്ക് നിർദ്ദേശം നൽകാനായി ഉന്നതതല സമിതിയെ നിയോഗിച്ച് കർണാടക സർക്കാർ. ബൈക്ക് ടാക്‌സി സർവീസുകളുടെ സാധ്യത പരിശോധിച്ച് അവ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമിതി സർക്കാരിന് സമർപ്പിക്കും. ഗതാഗതവകുപ്പ് സെക്രട്ടറി എൻ.വി. പ്രസാദ് അധ്യക്ഷനായ സമിതിയാണ് നിലവിൽവന്നത്. അർബൻ ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, ട്രാൻസ്‌പോർട്ട് ആൻഡ് റോഡ് സെയ്ഫ്റ്റി കമ്മിഷണർ, ബിഎംടിസി മാനേജിങ് ഡയറക്ടർ, ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർമാർ, ബിഎംആർസിഎൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, മലിനീകരണ നിയന്ത്രണബോർഡ് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ…

Read More

സംസ്ഥാനത്തെ സ്കൂളുകൾക്ക് ദസറ അവധി പ്രഖ്യാപിച്ചു: എത്ര ദിവസം? വിവരങ്ങൾ ഇതാ

ബെംഗളൂരു : കർണാടകയിലെ സ്കൂൾ കുട്ടികൾക്കുള്ള ദസറ അവധി സെപ്റ്റംബർ 20 മുതൽ ആരംഭിക്കും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ആകെ 18 ദിവസത്തെ സ്കൂൾ അവധികൾ ലഭ്യമാകും. കർണാടക വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകുകയും അധ്യയന വർഷത്തിന്റെ തുടക്കത്തിൽ അവധി ദിവസങ്ങളുടെയും ജോലി പ്രവർത്തനങ്ങളുടെയും ഷെഡ്യൂൾ പുറത്തിറക്കുകയും ചെയ്തു. അതനുസരിച്ച്, ദസറ അവധി സെപ്റ്റംബർ 20 മുതൽ ആരംഭിച്ച് ഒക്ടോബർ 7 വരെ നീണ്ടുനിൽക്കും. 2025-26 അധ്യയന വർഷത്തെ ദസറ അവധിക്കാലം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 7 വരെ നീണ്ടുനിൽക്കും.…

Read More

നടൻ ദർശന്റെ വീട്ടിൽ മോഷണം മൂന്നുലക്ഷം രൂപ നഷ്ടമായെന്ന് പരാതി

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ ജയിലിൽക്കഴിയുന്ന നടൻ ദർശന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം. ദർശന്റെ ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബെംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ മോഷണംനട ന്നെന്നാണ് പരാതി. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്ന് വിജയലക്ഷ്മി പറഞ്ഞു. മൈസൂരുവിൽപ്പോയി തിരിച്ചുവന്നപ്പോൾ പണം കാണാനില്ലായിരുന്നെന്നാണ് പരാതി. വീട്ടിലെ ജോലിക്കാരെ ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അപ്പാർട്ട്‌മെന്റ് മാനേജർ നൽകിയ പരാതിയിൽ ചെന്നമ്മനകെരെ അച്ചുകാട്ടു പോലീസ് കേസെടുത്തു. ദർശന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് വീണ്ടും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

Read More

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി കടത്തി വില്പന നടത്തുന്ന മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു : കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന മുഖ്യകണ്ണിയെ ബെംഗളൂരുവിൽനിന്ന് തടിയിട്ടപറമ്പ് പോലീസ് പിടികൂടി. തൃക്കാക്കര പൈപ്പ്‌ലൈൻ റോഡിൽ വടക്കപ്പറമ്പിൽ താമസിക്കുന്ന ഹസനുൽ ബന്ന (24)യാണ് പിടിയിലായത്. ഇയാൾ ബെംഗളൂരുവിൽ ഒളിച്ചു താമസിച്ചിരുന്ന ഫ്ളാറ്റിന് സമീപത്തുവെച്ചാണ് പിടികൂടിയത്. മൂന്നുമാസം മുൻപ് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്‌ലമിനെ 46 ഗ്രാം എംഡിഎംഎ യുമായി തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് രാസലഹരി ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടയിലാണ് ഹസനുൽ ബന്ന പിടിയിലാകുന്നത്. ആഫ്രിക്കൻ സ്വദേശിയിൽനിന്ന് മൊത്തമായി വാങ്ങുന്ന രാസലഹരി ബെംഗളൂരുവിൽ കൊണ്ടുവന്ന് കേരളത്തിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ്…

Read More

കനേഡിയൻ പൗരന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ബെംഗളൂരുവിലെ നടപ്പാത വൃത്തിയാക്കി ബിബിഎംപി

ബെംഗളൂരു : ബെംഗളൂരുവിലെ നടക്കാൻ കഴിയാത്ത നടപ്പാതകളെക്കുറിച്ചുള്ള വൈറലായ വീഡിയോ കാനഡക്കാരനായ കാലേബ് ഫ്രീസെൻ പങ്കിട്ടതിന് ദിവസങ്ങൾക്ക് ശേഷം, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) വേഗത്തിൽ നടപടി സ്വീകരിച്ചു. മജസ്റ്റിക്കിന് ചുറ്റുമുള്ള നടപ്പാതകൾ വൃത്തിയാക്കിയതായും നഗരവാസികൾക്ക് സുരക്ഷിതമായ സഞ്ചാരത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ജിബിഎ അറിയിച്ചു. സെപ്റ്റംബർ 11 ന്, കാലേബ് ഫ്രീസെൻ മജസ്റ്റിക് ബസ് സ്റ്റോപ്പിൽ നിന്ന് സ്റ്റാർബക്സിലേക്ക് 2.4 കിലോമീറ്റർ നടക്കുന്നതിന്റെ ഒരു വീഡിയോ X-ൽ പോസ്റ്റ് ചെയ്തു. തുറന്നിട്ട അഴുക്കുചാലുകൾ, മുള്ളുവേലികൾ, വെള്ളക്കെട്ടുകൾ എന്നിവ കാരണം ആളുകൾക്ക് സുരക്ഷിതമായി നടക്കാൻ ബുദ്ധിമുട്ടായിരുന്നു.…

Read More

942 മരങ്ങൾ മുറിക്കാൻ നീക്കം; കെ.ആർ മാർക്കറ്റിലെ പൂക്കളുടെ വ്യാപാരം ജി.കെ.വി.കെ ക്യാമ്പസിലേക്ക് മാറ്റാൻ സർക്കാർ നീക്കം; ആശങ്കയുമായി വ്യാപാരികൾ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിൽ (ജികെവികെ) അഞ്ച് ഏക്കർ സ്ഥലത്ത് സംസ്ഥാന സർക്കാർ ഒരു അന്താരാഷ്ട്ര പുഷ്പ വിപണി നിർമ്മിക്കുകയാണ്. കെആർ മാർക്കറ്റിൽ നിന്ന് പൂ വ്യാപാരികളെ മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്. എന്നിരുന്നാലും, പദ്ധതിക്കായി 942 മരങ്ങൾ മുറിക്കേണ്ടിവരുമെന്നതിനാൽ പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് പദ്ധതി ഇതിനകം തന്നെ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്, കൂടാതെ നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് സ്ഥലം മാറ്റുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന് വാദിക്കുകയാണ് കെആർ മാർക്കറ്റിലെ പൂ വ്യാപാരികൾ. ഒരു സ്ഥലംമാറ്റ പദ്ധതിയെക്കുറിച്ചും തങ്ങളോട് ആലോചിച്ചിട്ടില്ലെന്നും നഗരത്തിലെ മധ്യഭാഗത്തായി…

Read More

പൂജ ദസറ യാത്ര: 25 മുതല്‍ ഒക്ടോബര്‍ 14 വരെ പ്രതിദിനം 20 സ്‌പെഷലുമായി കേരള ആര്‍ടിസി

ബെംഗളൂരു: പൂജ, ദസറ തിരക്കിനോടനുബന്ധിച്ച് കേരള ആര്‍ടിസി സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 25 മുതല്‍ ഒക്ടോബര്‍ 14 വരെ പ്രതിദിനം 20 സ്‌പെഷല്‍ ബസുകളാണ് സര്‍വീസ് നടത്തുക. പതിവ് ബസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിന് അനുസരിച്ച് സ്‌പെഷ്ല്‍ ബസുകളിലേക്ക് ബുക്കിങ് ആരംഭിക്കും. കോഴിക്കോട് 4, എറണാകുളം 2, കണ്ണൂര്‍ 2, മലപ്പുറം തൃശൂര്‍ അടൂര്‍ കൊല്ലം കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പയ്യനൂര്‍, കാഞ്ഞങ്ങാട് , തിരുവനന്തപുരം, എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ടിക്കറ്റ് ബുക്കിങ്ങിന് onlineksrtcswift.com മൊബൈല്‍ ആപ്…

Read More
Click Here to Follow Us