നടൻ ദർശന്റെ വീട്ടിൽ മോഷണം മൂന്നുലക്ഷം രൂപ നഷ്ടമായെന്ന് പരാതി

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ ജയിലിൽക്കഴിയുന്ന നടൻ ദർശന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം.

ദർശന്റെ ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബെംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ മോഷണംനട ന്നെന്നാണ് പരാതി.

കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്ന് വിജയലക്ഷ്മി പറഞ്ഞു. മൈസൂരുവിൽപ്പോയി തിരിച്ചുവന്നപ്പോൾ പണം കാണാനില്ലായിരുന്നെന്നാണ് പരാതി.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

വീട്ടിലെ ജോലിക്കാരെ ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അപ്പാർട്ട്‌മെന്റ് മാനേജർ നൽകിയ പരാതിയിൽ ചെന്നമ്മനകെരെ അച്ചുകാട്ടു പോലീസ് കേസെടുത്തു.

ദർശന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് വീണ്ടും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts