സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നായ ‘കോവിഷീൽഡി’ന്റെ മനുഷ്യരിലെ പരീക്ഷണം മൈസൂരു ജെ.എസ്.എസ്. ആശുപത്രിയിലാണ് തുടങ്ങിയത്.

ഓക്സ്ഫഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിൽ ഈ മരുന്നിന്റെ ഉത്‌പാദനത്തിന്റെ ചുമതല പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ്.

രാജ്യത്ത് 17 കേന്ദ്രങ്ങളിലായി 100 പേരിലാണ് രണ്ടാംഘട്ട ക്ലിനിക്കൽപരീക്ഷണം നടക്കുന്നത്. ഇതിൽ കർണാടകയിൽ മൈസൂരു മാത്രമാണുള്ളത്. മൂന്നാംഘട്ട പരീക്ഷണം പിന്നീട് രാജ്യത്താകെയുള്ള 1500 പേരിൽ നടക്കും.

  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം

ജെ.എസ്.എസ്. ആശുപത്രിയിൽ അഞ്ചു വൊളന്റിയർമാരാണ് ഓരോ ഡോസ് പ്രതിരോധമരുന്ന് സ്വീകരിച്ചത്. ആരോഗ്യപരിശോധനകൾക്കുശേഷം ശനിയാഴ്ച രാവിലെയാണ് ഇവർക്ക് മരുന്ന് കുത്തിവെച്ചത്.

മരുന്നിന് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാകുന്നുണ്ടോയെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഇവരുടെ ശരീരത്തിൽ ഉത്‌പാദിപ്പിക്കുന്നുണ്ടോ എന്നും ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.

ഈ അഞ്ചു വൊളന്റിയർമാരുടെയും ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ച് വിവരങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐ.സി.എം.ആർ) കൈമാറും. ഇവർക്ക് ഒരു ഡോസ് മരുന്നുകൂടി 28 ദിവസങ്ങൾക്ക് ശേഷം നൽകും.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

സംസ്ഥാനത്ത് ഇത് രണ്ടാമത്തെ കോവിഡ് പ്രതിരോധമരുന്നിന്റെ പരീക്ഷണമാണ് തുടങ്ങിയത്. ഭാരത് ബയോ ടെക് വികസിപ്പിച്ച കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ബെലഗാവിയിലെ ആശുപത്രിയിൽ നേരത്തേ തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
[masterslider id="10"]

Related posts