നഗരത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: മാറത്തഹള്ളി ന്യൂ ഹൊറിസോൺ കോളേജ് മൂന്നാംവർഷ ബി.ബി.എം. വിദ്യാർഥിയായ മലയാളി യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം.

ആലപ്പുഴ മാവേലിക്കര ചെറുകോൽ തുള്ളപറമ്പിൽ ടി.ടി. സാമുവേലിന്റെയും ഷൈനിയുടെയും മകൻ റോണി സാമുവേൽ (21) ആണ് മരിച്ചത്. ഹെന്നൂർറോഡ് കണ്ണൂരുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം.

രാമമൂർത്തി നഗറിലെ വീട്ടിൽനിന്ന് സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെ റോണിയുടെ ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച ടെമ്പോ ട്രാവലർ നിർത്താതെപോയി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റോണിയെ പിറകേവന്ന കാർയാത്രക്കാർ കമ്മനഹള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിൽ സ്ഥിരതാമസമാണ് റോണിയുടെ കുടുംബം.

ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് പൈ ലേഔട്ട് ബെഥേൽ മാർത്തോമാപള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts