സംഘർഷം സൃഷ്ടിക്കാൻ വ്യാജ വാർത്തയുമായി എത്തിയയാൾ പിടിയിൽ

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന കഥയുമായി ഒരാൾ രംഗത്തു വന്നു.

ഉച്ചിലയിലെ കിഷോർ എന്ന യുവാവാണ് വില്ലൻ. ഒരു സംഘം വാളുമായി തന്നെ പിന്തുടർന്ന് മുല്ലുഗുഡ്ഡെ കെ സി നഗറിൽ വധിക്കാൻ ശ്രമിച്ചു എന്നാണ് അയാൾ പരാതിയിൽ പറഞ്ഞത്. സാധാരണ നിലയിൽ മറ്റൊരു സമുദായത്തിലെ യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രീതിയാണ്. ഇത് നാട്ടിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്യും.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

എന്നാൽ കിഷോറിന്റെ പരാതി അന്വേഷിക്കാൻ മംഗളൂരു സിറ്റി പോലീസ് കമീഷണർ എൻ ശശികുമാർ നേരിട്ട് ഉള്ളാൾ പോലീസ് സ്റ്റേഷനിൽ എത്തി. ‘അയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇത് കെട്ടുകഥയാണെന്ന് പോലീസിന് മനസിലായി . ജനങ്ങളിൽ അസ്വസ്ഥത പരത്തുന്ന പ്രചാരണം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു . ഇത്തരം വ്യാജ പ്രചരണങ്ങളിൽ പൊതുജനം ഏർപ്പെടുകയോ വീഴുകയോ ചെയ്യരുതെന്നും കമീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts