എയറോസ്പേസ് പാർക്കിനുള്ള സ്ഥലമേറ്റെടുപ്പ്; പദ്ധതി ഉപേക്ഷിച്ച് കർണാടക സർക്കാർ

ബെംഗളൂരു : എയറോസ്പേസ് പാർക്ക് പദ്ധതിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നടപടി ഉപേക്ഷിച്ച് കർണാടക സർക്കാർ.

മൂന്നുവർഷത്തിലേറെ നീണ്ട കർഷകസമരത്തെത്തുടർന്നാണ് തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റമെന്നാണ് സൂചന.

ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്ത് 1777 ഏക്കർ സ്ഥലമേറ്റെടുക്കാനുള്ള ഉത്തരവാണ് സർക്കാർ പിൻവലിക്കുക.

കർഷകരുടെ താൽപ്പര്യങ്ങളെ മാനിച്ചാണ് സ്ഥലമേറ്റെടുക്കുന്ന പദ്ധതി ഉപേക്ഷിച്ചതെന്നും
സ്വമേധയാ ഭൂമി നൽകാൻ തയ്യാറാകുന്ന കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായും ഇവർക്ക് മികച്ച നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

വ്യോമയാന-പ്രതിരോധ വ്യവസായ രംഗത്ത് സംസ്ഥാന സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എയറോസ്പേസ് പാർക്ക് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

2022-ലാണ് ഇതിനായി ദേവനഹള്ളി താലൂക്കിലെ 13 ഗ്രാമങ്ങളിൽനിന്നുള്ള 1777 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഉപജീവന മാർഗമായ കൃഷിഭൂമി ഇതിനായി വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കർഷകർ.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

തീരുമാനത്തിൽ പ്രദേശത്തെ കർഷകർ ഒന്നാകെ ഉറച്ച് നിന്നതിന് പിന്നാലെ സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts