അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു: അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ. സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിപ്പ് നൽകിയത്.

ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം അമിത ചാർജ് വാങ്ങുന്നത് സംബന്ധിച്ച പരാതികളിൽ വർധനയുണ്ടായിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. നിരോധനം ലംഘിച്ച് സർവീസ് നടത്തിയ ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.

  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം

അമിത ചാർജ് വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെയും കർശന നടപടി തന്നെ ഉണ്ടാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഈയടുത്ത് നടന്ന ഒരു സംഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ സർക്കുലർ.

1.3 കിലോ മീറ്റർ യാത്രക്ക് 100.89 രൂപയാണ് ഈടാക്കിയത്. എന്നാൽ, മീറ്ററിൽ 48.49 രൂപ മാത്രമായിരുന്നു ചാർജ്. ജൂൺ 18ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സമാനസംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. അമിത ചാർജ് വാങ്ങുന്നത് കണ്ടെത്താൻ പരിശോധനകൾ തുടരുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച 'കിളിപോയ' അലാറം."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts