മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി

ബെംഗളൂരു: മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി. ഈയാഴ്ച ആദ്യമാണ് താന്ത്രിക മന്ത്രവാദത്തിന് വേണ്ടി യുവതി നായയെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത്.

പശ്ചിമബംഗാളിൽ നിന്നുള്ള ത്രിപാർണ പായകാണ് കേസിലെ പ്രതി. ബെംഗളൂരുവി​െൽ മഹാദേവപുരയിൽ കെട്ടിയിട്ട നായയെ ഇവർ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

പിന്നീട് നായയുടെ ജഡം തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നായയെ കൊന്നവിവരം പുറത്ത് വന്നത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

നാട്ടുകാർ ബലംപ്രയോഗിച്ചാണ് യുവതിയുടെ വീടിനുള്ളിലേക്ക് കയറി നായയുടെ ജഡം പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മറ്റ് രണ്ട് നായകളെ കൂടി നാട്ടുകാർ രക്ഷിച്ചു.

ഇവർക്കെതിരെ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നായ ചത്തിട്ട് നാല് ദിവസമെങ്കിലും ആയെന്നാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts