ബെംഗളൂരു : വിദ്വേഷ പ്രസംഗമോ പ്രചാരണമോ നടത്തുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഡി.ജി.പി ഓഫീസിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാർഷിക പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കവെയാണ് പരാമർശം.
ഇത്തരം വിഷയങ്ങളിൽ പരാതി ലഭിച്ചാൽ വെച്ചുതാമസിപ്പിക്കാതെ ഉടൻ നടപടിയിലേക്ക് നീങ്ങണമെന്നും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വർഗീയ സംഘർഷങ്ങൾ, കൊലപാതകങ്ങൾ എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ദക്ഷിണ കന്നട ജില്ലയിലാണെന്നിരിക്കെ മറ്റ് ജില്ലകളിൽ എന്തുകൊണ്ടാണ് മംഗളൂരു വ്യത്യസ്തമാവുന്നതെന്നും അദ്ദേഹം ചോദിച്ചു.
മംഗളൂരുവിലെ ക്രമസമാധാനം തകർക്കുന്നവരെ കണ്ടെത്തണമെന്നും അവർ ആരായാലും കർശന നിയമനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.