സഹോദരൻ്റെ സംസ്‌കാര ചടങ്ങിന് ചെന്നൈയിൽ നിന്നെത്തി സഹോദരി ; വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദാരുണാന്ത്യം

ബെംഗളൂരു : വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തിക്ക് ദാരുണാന്ത്യം. ദേ​ശീ​യ​പാ​ത 66 ലെ ​പാ​വ​ഞ്ചെ​യ്ക്ക് സ​മീ​പമാണ് സംഭവം. സ്കൂട്ടറിൽ പിതാവിനൊപ്പം സഞ്ചരിച്ച ശ്രു​തി​യാ​ണ് (27) മ​രി​ച്ച​ത്.

ശ്രു​തി​യും, പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​യ്ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

പിതാവ് ഗോ​പാ​ലാ​ചാ​ര്യ​യു​ടെ കാ​ലൊ​ടി​ഞ്ഞ് നിലവിൽ ചി​കി​ത്സ​യി​ലാ​ണ്. സ​ഹോ​ദ​ര​ൻ സു​ജി​ത്തി​ൻ്റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചെ​ന്നൈ​യി​ൽ ​നി​ന്നെ​ത്തി​യ​താ​യി​രു​ന്നു യുവതി.

അമിത വേഗതയിൽ അശ്രദ്ധയമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ് ശ്രു​തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts