സർജാപുരയിലെ റസിഡൻഷ്യൽ ഏരിയയിൽ കവർച്ച പരമ്പര നടന്നതായി ആരോപണം

ബെംഗളൂരു: നഗരമധ്യത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ ബംഗളൂരു സർജാപൂരിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കവർച്ച പരമ്പര നടന്നതായി റിപ്പോർട്ട്. ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസൺസ് മൂവ്‌മെന്റ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സംഭവങ്ങൾ പുറംലോകം അറിയുന്നത്.

സർജാപൂരിലെ മെട്രോപോളിസ് ഫെയർ ഓക്‌സിൽ “കഴിഞ്ഞ രണ്ട്-മൂന്ന് ദിവസങ്ങളിൽ” “ഭയങ്കരമായ നിരവധി കവർച്ചകൾ” നടന്നതായി അതിൽ അവകാശപ്പെട്ടു. സായുധരായ അഞ്ച് പേർ നിയമവിരുദ്ധമായി റസിഡൻഷ്യൽ ഏരിയയിൽ പ്രവേശിച്ചതായും ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസൺസ് മൂവ്‌മെന്റ് ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ നൽകിയ പോസ്റ്റിലൂടെ അവകാശപ്പെട്ടു. താമസക്കാർ പോലീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലന്നും ആരോപിക്കുന്നുണ്ട്.

സൊസൈറ്റിക്കുള്ളിൽ പതിഞ്ഞ നാല് സിസിടിവി ദൃശ്യങ്ങളും സിറ്റിസൺസ് മൂവ്‌മെന്റ് പങ്കുവെച്ചു. ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ഇരുട്ടിലൂടെ സഞ്ചരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഷോർട്‌സും ടീ ഷർട്ടും ധരിച്ച പുരുഷന്മാർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു.

സർജാപൂർ റോഡിന് സമീപമുള്ള മറ്റൊരു റെസിഡൻഷ്യൽ സൊസൈറ്റിയിലും സമാനമായ കവർച്ചകൾ നടന്നിട്ടുണ്ടെന്ന് സിറ്റിസൺസ് മൂവ്‌മെന്റ് അവകാശപ്പെട്ടു .

പുതിയ സർക്കാർ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ മെയ് രണ്ടാം വാരത്തിൽ സർജാപൂർ റോഡിന് പുറത്തുള്ള ഗട്ടഹള്ളിയിലെ പയനിയർ ലേക്ക് ഡിസ്ട്രിക്ടിലും സമാനമായ കവർച്ചകൾ നടന്നു. എന്നിരുന്നാലും, പോലീസിനെ ഭയന്ന് ഒരു താമസക്കാരും അവരുടെ പരാതികൾ പങ്കിടാൻ പരസ്യമായി വന്നില്ല.

ബെംഗളൂരുവിൽ എന്താണ് സംഭവിക്കുന്നത്? എന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു സിറ്റി പോലീസ് ട്വീറ്റ് ചെയ്തു. ദയവായി സർജാപുര പോലീസ് സ്റ്റേഷൻ (080 2782 3032) സന്ദർശിച്ച് പരാതി നൽകുകഎന്നും പോലീസ് അഭിപ്രായപ്പെട്ടു.

എന്നാൽ പോലീസിനോട് പ്രതികരിച്ചുകൊണ്ട് താമസക്കാർ പരാതി നൽകിയെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല എന്നാണ് സിറ്റിസൺസ് മൂവ്‌മെന്റ് എഴുതിയത്. ഉയർന്ന തലത്തിലുള്ള ഇടപെടൽ ആവശ്യമാണ് എന്നും സിറ്റിസൺസ് മൂവ്‌മെന്റ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us