അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു: അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ. സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിപ്പ് നൽകിയത്. ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം അമിത ചാർജ് വാങ്ങുന്നത് സംബന്ധിച്ച പരാതികളിൽ വർധനയുണ്ടായിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. നിരോധനം ലംഘിച്ച് സർവീസ് നടത്തിയ ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. അമിത ചാർജ് വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെയും കർശന നടപടി തന്നെ ഉണ്ടാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഈയടുത്ത് നടന്ന ഒരു സംഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ…

Read More
Click Here to Follow Us