സ്റ്റേഡിയം ദുരന്തം: ആർ.സി.ബിയേയും കോഹ്‍ലിയേയും കുറ്റപ്പെടുത്തി കർണാടക സർക്കാർ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിക്കാനിടയായ സംഭവത്തിൽ ആർ.സി.ബി മാനേജ്മെന്റിനെ കുറ്റപ്പെടുത്തി കർണാടക സർക്കാർ. പൊലീസ് അനുമതി നിഷേധിച്ചിട്ടും വിരാട് കോഹ്‍ലി ഉൾപ്പടെയുള്ള താരങ്ങൾ ആളുകളോട് സ്റ്റേഡിയത്തിലെത്താൻ നിർദേശിച്ചത് സ്ഥിതി ഗുരുതരമാക്കിയെന്ന് കർണാടക റിപ്പോർട്ടിൽ പറയുന്നു.

ഹൈകോടതിയിലാണ് കർണാടക റിപ്പോർട്ട് സമർപ്പിച്ചത്. വിരാട് കോഹ്‍ലിയുടെ വിഡിയോ സ്റ്റേഡിയത്തിലേക്ക് മൂന്ന് ലക്ഷത്തോളം ആളുകൾ എത്താൻ ഇടയാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സൗജന്യമായാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനമെന്നാണ് കോഹ്‍ലി വിഡിയോയിൽ പറഞ്ഞിരുന്നത്.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

എന്നാൽ, ഉച്ചക്ക് 3.15ഓടെ പാസില്ലാത്തവർക്ക് സ്റ്റേഡിയത്തിലേക്ക് അനുമതിയുണ്ടാകില്ലെന്ന് അറിയിച്ചു. ഇത് ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ഗേറ്റ് തുറന്നപ്പോൾ കൂട്ടത്തോടെ ആളുകൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാവുകയും ചെയ്തുവെന്നും ഇതാണ് ദുരന്തത്തിനിടയാക്കിയതെന്നുമാണ് കർണാടക റിപ്പോർട്ടിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts