‘കർഷകരുടെ ചരിത്ര വിജയത്തിൽ അഭിമാനം : സി​ദ്ധ​രാ​മ​യ്യ ജ​ന​കീ​യ നേ​താ​വ്’ -ന​ട​ൻ പ്ര​കാ​ശ് രാ​ജ്

ബെംഗളൂരു : ദേ​വ​ന​ഹ​ള്ളി താ​ലൂക്ക്, ച​ന്ന​നാ​രാ​യ​ണ, പ​ട്ട​ണ​യ തുടങ്ങിയ ഗ്രാ​മ​ങ്ങ​ളി​ലെ​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ റദ്ദാക്കുനുള്ള ​ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൻ്റെ തീ​രു​മാ​ന​ത്തെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്.

ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറിയത് കർഷകരുടെ വിജയമാണെന്നും ഇത്തരം പോരാട്ടങ്ങൾ
ച​രി​ത്ര​പ​ര​മാ​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ്രകാശ് രാജ് അഭിപ്രയപ്പെട്ടു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ നൽകി നടൻ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ ജ​ന​കീ​യ നേ​താ​വാ​ണെ​ന്ന് തെ​ളി​യി​ച്ചെന്നും ഒ​ടു​വി​ൽ അ​ദ്ദേ​ഹം സ്വീകരിച്ച നിലപാട് നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts