ബെംഗളുരു; രാസവസ്തുവുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടുത്തം, ഉത്തരകന്നഡ ജില്ലയിലെ അർബാലിയിലാണ് തീപിടുത്തം ഉണ്ടായത്.
ടാങ്കർ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് വാഹന ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. യെയ്യാപുരിനും അംഗോളയ്ക്കും ഇടയിലായിട്ടാണ് അപകടം നടന്നത്.
ടാങ്കർ മറിഞ്ഞ് തീപിടുത്തം ഉണ്ടാവുകയും അവ പടർന്നു പിടിച്ച് സമീപത്തെ റോഡരികിൽ നിന്ന കുറ്റിച്ചെടികൾക്കും തീപിടിക്കുകയായിരുന്നു.
ഒഎപിഎല്ലിൽ നിന്ന് ബെൻസൈനും നിറച്ച് ഗുജറാത്തിലെ പെയിന്റ് കമ്പനിയിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽ പെട്ടത്. എംആർപിഎല്ലിന്റെ ഉപകമ്പനിയാണ് ഒപിഎൽ.
എംആർപിഎൽ അധികൃതരുമായി ബന്ധപ്പെട്ടു രാസവസ്തു നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ചെയ്തു. ബാക്കി വന്ന രാസവസ്തു കൊണ്ടുപോകാൻ വാഹനവും ഏർപ്പെടുത്തി. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം കമ്മീഷ്ണർ മനോജ് രഞ്ജൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.