പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു 

ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

രാസവസ്തുവുമായി പോയ ടാങ്കർ അപകടത്തിൽപെട്ട് തീപിടുത്തം

ബെം​ഗളുരു; രാസവസ്തുവുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടുത്തം, ഉത്തരകന്നഡ ജില്ലയിലെ അർബാലിയിലാണ് തീപിടുത്തം ഉണ്ടായത്. ടാങ്കർ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് വാഹന​ ​ഗതാ​ഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. യെയ്യാപുരിനും അം​ഗോളയ്ക്കും ഇടയിലായിട്ടാണ് അപകടം നടന്നത്. ടാങ്കർ മറിഞ്ഞ് തീപിടുത്തം ഉണ്ടാവുകയും അവ പടർന്നു പിടിച്ച് സമീപത്തെ റോഡരികിൽ നിന്ന കുറ്റിച്ചെടികൾക്കും തീപിടിക്കുകയായിരുന്നു. ഒഎപിഎല്ലിൽ നിന്ന് ബെൻസൈനും നിറച്ച് ​ഗുജറാത്തിലെ പെയിന്റ് കമ്പനിയിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽ പെട്ടത്. എംആർപിഎല്ലിന്റെ ഉപകമ്പനിയാണ് ഒപിഎൽ. എംആർപിഎൽ അധികൃതരുമായി ബന്ധപ്പെട്ടു രാസവസ്തു നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ചെയ്തു. ബാക്കി വന്ന…

Read More
Click Here to Follow Us