മൈസുരു ചാമുണ്ടി ഹില്‍സില്‍ സെല്‍ഫി എടുത്താല്‍ പണി പാളും !!

മൈസുരു : ചാമുണ്ടിഹില്‍സ് സംസ്ഥാനത്തെ ആദ്യത്തെ സെല്ഫി നിരോധിത മേഖല ആകുന്നു.മൈസുരു നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ഉള്ള ചാമുണ്ടി ഹില്സിലേക്ക് നൂറുകണക്കിന് വിശ്വാസികളും വിനോദ സഞ്ചാരികളും ആണ് ദിവസവും വരുന്നത്.മലമുകളില്‍ നിന്നും മൈസുരു നഗരക്കാഴ്ച കാണാന്‍ എത്തുന്ന യുവാക്കള്‍ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് മൈസുരു സിറ്റി പോലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

മലമുകളിലേക്കുള്ള റോഡിന്‍റെ പാര്ശ്വഭിത്തിയിലും മറ്റും നിന്ന് സെല്ഫിയെടുക്കുന്നതിനു പുറമേ ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും ഈയിടെയായി വര്‍ധിച്ച സാഹചര്യത്തില്‍ ആണ് നിരോധനമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.സെല്ഫി നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ ചുരം റോഡിലും മലമുകളിലുമായി സ്ഥാപിച്ചിട്ടുണ്ട്.നിയമലങ്കനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും എന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts