“പൊളിച്ചടുക്കല്‍”എഴാം ദിവസത്തിലേക്ക്;ലെഫ്റ്റ്:കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിനു വേറെ സൈറ്റ് നല്‍ക്കാന്‍ തയ്യാറെന്ന് അഭ്യന്തരമന്ത്രി.

ബെന്ഗലൂരു : കയ്യേറ്റം ഒഴിപ്പിക്കുക എന്നാ ലക്ഷ്യത്തോടെ നടക്കുന്ന കെട്ടിടം പൊളിക്കല്‍ നടപടികള്‍ ഏഴാം ദിവസത്തിലേക്ക് കടന്നു.അതിനിടയില്‍ പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ ലെഫ്റ്റ്; കേണല്‍ നിരഞ്ജന്റെ വീട് ബി ബി എം പി അധികൃതര്‍ മാര്‍ക്ക്‌ ചെയ്തത് വിവാദമായി.കഴിഞ്ഞ ദിവസം വീടിന്റെ ചുറ്റുമതില്‍ ബി.ബി.എം.പി.അധികൃതര്‍ പൊളിച്ചു കളഞ്ഞു.വീടിന്റെ രണ്ടു പില്ലെറുകള്‍ കൂടി പൊളിച്ചു മാറ്റാന്‍ ആണ് അധികൃതരുടെ പരിപാടി.

വിഷയം വിവാദമായതിനെ തുടര്‍ന്ന് നിരന്ജനും കുടുംബത്തിനും പുതിയ സൈറ്റ് അനുവദിച്ചു കൊടുക്കാമെന്ന് അഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു,പക്ഷെ ഇപ്പോള്‍ തീരുമാനിച്ച ഭാഗങ്ങള്‍ പോളിക്കതിരിക്കാനാകില്ല.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഒരു ബി.ബി.എം.പി.ഉദ്യോഗസ്ഥന്റെ വീടും കയ്യേറി നിര്‍മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതിനിടയില്‍ നിരഞ്ജന്റെ വീട് പൊളിക്കുന്നതിനെതിരെ പ്രമുഖര്‍ മുന്നോട്ടുവന്നു “നിര്‍വികാരമായ നടപടി” എന്ന് ഇന്‍ഫോസിസ് ഫൌന്ടശന്‍ ചെയര്‍മേന്‍ സുധ മൂര്‍ത്തി പറഞ്ഞു.പ്രതിപക്ഷനേതാവ് ജഗദീഷ് ഷേട്ടാര്‍ വിഷയത്തെ അപലപിച്ചു.

ഇതിനിടെ അനധികൃത കയ്യേറ്റത്തിനു അനുമതി കൊടുത്തു എന്നാ പേരില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 20 ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു,16 നു കേസ് പരിഗണിക്കും.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

നിയമസഭ സ്പീക്കര്‍ ശ്രീ കൊളിവാദ് ന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ 20 ദിവസത്തിനകം വിവരങ്ങള്‍ ശേഖരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts