ബലാത്സംഗം ഭീഷണി മുഴക്കിയതിന് വ്യവസായി അറസ്റ്റിൽ.

ബെംഗളൂരു: ബാങ്ക് കടം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ 25 കാരനായ വ്യവസായി തന്റെ വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാതായി പരാതി. കഴിഞ്ഞ വർഷം ഐഫോൺ വാങ്ങുന്നതിനാണ് യുവതിയുടെ പേരിൽ ലോൺ എടുത്തത്. ഭീഷണിയെ തുടർന്ന് യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജ്ഞാനഭാരതിയിലെ പി.വി. നാഗേശ്വർ ആണ് അറസ്റ്റിലായ പ്രതി. പ്രതിക്കെതിരെ 354 എ (ലൈംഗിക പീഡനം), 504 (ലംഘനം പ്രകോപിപ്പിക്കാനായി മനഃപൂർവം അപമാനിക്കൽ) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 420 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തട്ടുള്ളത്.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

അഞ്ച് വർഷമായി തനിക്ക് നാഗേശ്വരിനെ അറിയാമെന്നാണ് യുവതി പോലീസിന് മുമ്പാകെ അറിയിച്ചത്. ഇവർ തമ്മിൽ ഉള്ള പരിജയം വെച്ച് തനിക്ക് സർക്കാർ ജോലി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞു. എന്നാൽ ജോലിക്ക് പകരം ഐഫോൺ വാങ്ങാൻ പണം കടം തരണമെന്നാണ് പ്രതി യുവതിയോട് ആവശ്യപ്പെട്ടത്. അത് കേട്ട് അയാൾ പറഞ്ഞതെല്ലാം യുവതി സമ്മതിക്കുകയും ബാങ്കിൽ നിന്ന് 80,000 രൂപ വ്യക്തിഗത വായ്പ സ്വരൂപിക്കുകയും ചെയ്തു. ഐഫോണിനായി 3 വർഷത്തേക്ക് പ്രതിമാസ തവണകൾ അടയ്ക്കാൻ നാഗേശ്വർ സമ്മതിച്ചിരുന്നു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

എന്നാൽ, ഐഫോൺ വാങ്ങിയ ശേഷം പ്രതി യുവതിക്ക് തവണകൾ അടച്ചുനൽകിയില്ല. ഇതിനിടെ വായ്പ തിരിച്ചടവിനായി ബാങ്ക് അധികൃതർ യുവതിയുമായി ബന്ധപ്പെടാൻ തുടങ്ങിയപ്പോൾ ലോൺ തിരിച്ചടവിന്റെ കാര്യം യുവതി പലതവണ നാഗേശ്വരനെ ഓർമ്മിപ്പിച്ചെങ്കിലും പ്രതി അതൊന്നും ചെവികൊണ്ടില്ല. തുടർന്ന് ജനുവരി 19 ന് യുവതി വീണ്ടും പ്രതിയെ വിളിച്ചെങ്കിലും ബലാത്സംഗം ചെയ്യുമെന്ന് ഞെട്ടിക്കുന്ന തരത്തിൽ ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്തത് എന്നാണ് യുവതി പോലീസിൽ പറഞ്ഞത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts