യുവാക്കള്‍ക്കെതിരെ മൊഴി നൽകി സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടികൾ.

ബെംഗളൂരുവിൽ വെച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ മൊഴി നല്‍കി പെണ്‍കുട്ടികള്‍. യുവാക്കള്‍ തങ്ങൾക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് മൊഴി നല്കിയിട്ടുള്ളത്. യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പ്രകാരവും പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ യുവാക്കള്‍ക്കെതിരെ ചുമത്തുമെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിൽ എത്തിയശേഷം മുറിയെടുത്തു നല്‍കാനായി പെണ്‍കുട്ടികള്‍ സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനു മുതിരുനെന്നാണ് മൊഴി. കൂടാതെ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ മലപ്പുറം എടക്കരയിലെ സുഹൃത്തായ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞട്ടുണ്ട്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തുകടന്ന ശേഷം പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നൽകാൻ പെണ്‍കുട്ടികള്‍ യുവാവിനോട് ആവശ്യപ്പെട്ടപ്പോൾ യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത് എന്നാണ് റിപ്പോർട്ട്. എന്നാൽ പെണ്‍കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കുട്ടികളെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കുമെന്നാണ് പൊലീസിന്റെ തീരുമാനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts