ബെംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്

ബെംഗളൂരു: ഞായറാഴ്ച രാത്രി മുതൽ ബെംഗളൂരുവിൽ മഴ ആരംഭിച്ചു, രാത്രി മുതൽ രാവിലെ വരെ മഴ പെയ്തതോടെ പലയിടങ്ങളും വെള്ളക്കെട്ടിലായി,.

കർണാടകയിലുടനീളം വീണ്ടും മഴ ശക്തമായി പെയ്യുകയാണ്. ബെംഗളൂരുവിൽ മേഘാവൃതമാണ്, എപ്പോൾ വേണമെങ്കിലും മഴ പെയ്യുമെന്ന് അവസ്ഥ. ഓഗസ്റ്റ് 10 വരെ കർണാടകയിലെ 27 ലധികം ജില്ലകളിൽ കനത്ത മഴ ലഭിക്കും.

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബാംഗ്ലൂർ റൂറൽ, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, ഹാസൻ, കുടക്, കോലാർ, ശിവമോഗ, തുംകൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

വിജയനഗർ, രാമനഗര, മൈസൂർ, മാണ്ഡ്യ, ദാവണഗെരെ, ചാമരാജനഗർ, ബാംഗ്ലൂർ സിറ്റി, യാദ്ഗിരി, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ഹാവേരി, ഗദഗ്, ധാർവാഡ്, ബെൽഗാം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവയ്ക്ക് പുറമേ, നിരവധി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. കോട്ട, മങ്കി, കുന്ദാപൂർ, ഗെറുസോപ്പ, അഗുംബെ, ഉഡുപ്പി, ഷിരാലി, ധർമസ്ഥല, ശൃംഗേരി, സിദ്ധാപൂർ, കുംത, കൊട്ടിഗെഹര, കാർക്കള, ത്യാഗാർത്തി, ഷൊരാപൂർ, കൃഷ്ണരാജ്പേട്ട്, കമ്മാരടി, ഹവേരി, ബേലൂർ, ബനവാസി, ഉപ്പിനങ്ങാടി എന്നിവിടങ്ങളിലാണ് ഇന്നലെ മഴ രേഖപ്പെടുത്തിയത്.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts