ടാറിങ് ചെയ്യേണ്ട റോഡുകളുടെ പട്ടിക തയ്യാറാക്കി ബിബിഎംപി.

road

ബെംഗളൂരു: റോഡുകളിലെ കുഴികൾക്കെതിരെ കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ശേഷം, ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) എഞ്ചിനീയറിംഗ് വിഭാഗം, സിവിൽ ഏജൻസികൾ വെട്ടിപ്പൊളിച്ച എല്ലാ റോഡുകളുടെയും പട്ടിക തയ്യാറാക്കി തുടങ്ങി.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB), ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) തുടങ്ങിയ സിവിൽ ഏജൻസികളുമായി ബന്ധപ്പെട്ട കരാറുകാർ കരാർ ലംഘിച്ചുവെന്ന് പ്രസ്താവിച്ചതിന് പൗരന്മാർ ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ അഭിനന്ദിക്കുകയും സോഷ്യൽ മീഡിയയിലൂടെ ബിബിഎംപിയെ പരിഹസിക്കുകയും ചെയ്തു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

സാധാരണയായി ജല പൈപ്പ് ലൈൻ ഏജൻസികളാണ് BWSSB, അറ്റകുറ്റപ്പണികൾക്കായി കൂടുതലും ടാർ ചെയ്ത ശേഷം റോഡുകൾ കുഴിക്കുന്നത്. അത് അത്യാവശ്യ സർവീസായതിനാൽ റോഡുകൾ കുഴിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുമുണ്ട്. എന്നാൽ കരാർ പ്രകാരം റോഡുകൾ വീണ്ടും ടാർ ചെയ്തിട്ടില്ല. റോഡുകൾക്ക് നാശനഷ്ടമുണ്ടാക്കിയതിന് പണം നൽകിയില്ലെന്നു മാത്രമല്ല കരാർ ലംഘന നഷ്ടപരിഹാരവും അവർ നൽകിയില്ല. അതിനാൽ അടുത്ത കോടതി വാദം കേൾക്കുന്ന തീയതിക്ക് മുമ്പ് റോഡുകൾ ടാർ ചെയ്യാൻ ഞങ്ങൾ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്, ഒരു ബിബിഎംപി എഞ്ചിനീയറിംഗ് ടീം ഉദ്യോഗസ്ഥൻ പറഞ്ഞു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

എന്നാൽ ഇത് ഒരു വശം മാത്രമാണെന്നാണ് പൗരന്മാരും പ്രവർത്തകരും പറയുന്നത്. എല്ലാ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളും കുഴികളില്ലാത്തതാണെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിബിഎംപിക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും പ്രശ്നം വീണ്ടും തുടരുകയാണ്. മഴ കുറഞ്ഞിട്ടും ഗുണനിലവാരമില്ലാത്ത പ്രവൃത്തിയും ഗതാഗതക്കുരുക്കും കാരണം ടാർ ചെയ്ത റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts