വർത്തൂരിൽ മേൽപ്പാത; 488 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി.

basawaraj bommai Karnataka_Assembly_CMKarnataka

ബെംഗളൂരു: വർത്തൂർ മേഖലയിൽ എലിവേറ്റഡ് കോറിഡോർ വികസിപ്പിക്കുന്നതിനുള്ള 482 കോടി രൂപയുടെ പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി നൽകിയതായി നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. 482 കോടി രൂപ ചെലവിൽ നിലവിലുള്ള 1.3 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ 1.92 കിലോമീറ്റർ കൂടി നീട്ടുന്നതാണ് പദ്ധതിയെന്നും നിയമമന്ത്രി പറഞ്ഞു.

കൂടാതെ നോർത്ത് ബെംഗളൂരുവിലെ ബസവേശ്വര നഗർ ജംഗ്ഷനിലെ മേൽപ്പാലം നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയട്ടുണ്ട്. വർത്തൂരിന്റെയും സമീപപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന പദ്ധതിയായാണ് മേൽപ്പാത പദ്ധതിയെ വിശേഷിപ്പിക്കുന്നത്. പ്രദേശത്തെ ഗതാഗതക്കുരുക്കിന് മേൽപ്പാത വരുന്നതോടെ ശാശ്വതപരിഹാരമാകും.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ഇതിനുപുറമെ വ്യാഴാഴ്ച എടുത്ത മറ്റ് പ്രധാന തീരുമാനങ്ങളിൽ, നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ 166 തടവുകാരെ വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ കേന്ദ്ര സർക്കാരിന്റെ സ്വാമിത്വ യോജനയുടെ ഭാഗമായി ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്വത്തുക്കളുടെ ഡ്രോൺ അധിഷ്ഠിതവും ശാസ്ത്രീയവുമായ സർവേകൾ നടത്തുന്നതിന് 287 കോടി രൂപയും അനുവദിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts