കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ സഹായിച്ചില്ലെങ്കില്‍ രാജിവക്കാന്‍ തയ്യാര്‍:കുമാരസ്വാമി.

ബെംഗളൂരു : കാർഷികവായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ഒരാഴ്ച സമയം തേടി മുഖ്യമന്ത്രി കുമാരസ്വാമി. സർക്കാരുണ്ടാക്കാൻ വലിയ പിന്തുണ നൽകിയ കോൺഗ്രസിന്റെകൂടി അഭിപ്രായം ഇക്കാര്യത്തിൽ തേടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം കോൺഗ്രസിനെ അനുനയിപ്പിച്ചു നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

മന്ത്രിസഭാ വികസനത്തിനുള്ള സാവകാശമാണ് കുമാരസ്വാമി ചോദിക്കുന്ന ഒരാഴ്ചത്തെ സമയം. 37 അംഗങ്ങൾ മാത്രമുള്ള ദളിന് സഖ്യകക്ഷിയായ കോൺഗ്രസിനോടു ചോദിക്കാതെ വലിയ തീരുമാനങ്ങൾ എടുക്കാനാവില്ല. ഏതവസ്ഥയിലും ദൾ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നതു പോലെ കാർഷികവായ്പകൾ എഴുതിത്തള്ളിക്കൊണ്ടുള്ള പ്രഖ്യാപനവുമായി ഒരാഴ്ചയ്ക്കകം താൻ രംഗത്തുവരുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സലിം കുമാർ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts