ഗതാഗതവകുപ്പ് ലൈസൻസ് റദ്ദാക്കിയതോടെ പ്രവർത്തനം നിർത്തിയ നമ്മ ടൈഗർ ടാക്സിക്ക് വീണ്ടും ജീവന്‍ വക്കാന്‍ സാധ്യത.

ബെംഗളൂരു : നമ്മ ടൈഗർ വെബ്ടാക്സി സർവീസ് സർക്കാർ നിയന്ത്രണത്തിൽ പുനരാരംഭിക്കാൻ വഴിതെളിയുന്നു. ഗതാഗതവകുപ്പ് ലൈസൻസ് റദ്ദാക്കിയതോടെ പ്രവർത്തനം നിർത്തിയ നമ്മ ടൈഗർ ടാക്സി ഡ്രൈവർമാർ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതോടെ ഏറെ പ്രതീക്ഷയിലാണ്.

സർക്കാർ നിയന്ത്രണത്തിൽ വെബ്ടാക്സി കമ്പനി ആരംഭിച്ചാൽ കുത്തക കമ്പനികളുടെ ചൂഷണം ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് ഡ്രൈവർമാരുടെ കൂട്ടായ്മയിൽ നമ്മ ടൈഗർ വെബ്ടാക്സി സർവീസ് ആരംഭിച്ചത്.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

എന്നാൽ പ്രവർത്തനം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കാബ് സർവീസിനു ലൈസൻസില്ല എന്നപേരിൽ ഗതാഗതവകുപ്പ് നടപടി തുടങ്ങിയത്. ഇതോടെ നിരത്തുകളിൽനിന്നു പിൻവാങ്ങിയ ടൈഗർ ടാക്സി ഡ്രൈവർമാരിൽ പലരും മറ്റു കമ്പനികളിലേക്കു മാറി. ഓല, ഊബർ വെബ്ടാക്സി കമ്പനികൾ ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതു തടയാൻകൂടി ലക്ഷ്യമിട്ടാണ് നമ്മ ടൈഗർ ടാക്സി ആരംഭിച്ചത്.

തിരക്കിനനുസരിച്ചു നിരക്ക് കൂടുന്ന സർജ് പ്രൈസിങ് സമ്പ്രദായമില്ലാതെ എല്ലാ സമയത്തും ഒരേ നിരക്കാണ് ടൈഗർ ടാക്സിയിൽ ഈടാക്കിയിരുന്നത്. കൂടാതെ ഡ്രൈവർമാർക്കായി കൂടുതൽ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts