ആഭ്യന്തര,ധനവകുപ്പുകളുടെ പേരില്‍ തര്‍ക്കം തുടരുന്നു;മന്ത്രിസഭാ രൂപീകരിക്കാന്‍ കഴിയാതെ കുമാരസ്വാമി.

ബെംഗളൂരു : ജനതാദളും കോൺഗ്രസും തമ്മിൽ പ്രധാന വകുപ്പുകൾ വീതം വയ്ക്കുന്നതു സംബന്ധിച്ചു തർക്കം തുടരുന്നതിനാൽ മന്ത്രിസഭാ വികസനം നീണ്ടേക്കും. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് സംസ്ഥാന നേതൃത്വവും നടത്തിയ ചർച്ചയ്ക്കൊടുവിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല.

രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തുന്ന നേതാക്കൾ ചർച്ച തുടരും. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കോൺഗ്രസിനും ദളിനുമിടയിലെ ചർച്ചകളിൽ കീറാമുട്ടിയായി നിൽക്കുന്നത് ആഭ്യന്തര, ധന വകുപ്പുകൾ പങ്കിടുന്നതു സംബന്ധിച്ചാണെന്നാണു സൂചന. വകുപ്പ് വിഭജനത്തിൽ കോൺഗ്രസുമായി ചില്ലറ അഭിപ്രായ ഭിന്നതകളുണ്ടെന്ന് ശനിയാഴ്ച മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു.സഖ്യകക്ഷികളുടെ വകുപ്പുകൾ ഏതൊക്കെയെന്ന കാര്യമാണ് ചർച്ച ചെയ്തു വരുന്നതെന്നും, ഇതിൽ തീർപ്പായ ശേഷമേ മന്ത്രിമാർ ആരൊക്കെയന്ന  തീരുമാനമെടുക്കൂ എന്നും കെ.സി.വേണുഗോപാൽ  പറഞ്ഞു.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

ഇന്നു ഡൽഹിയിലെത്തുന്ന കുമാരസ്വാമി, ബർത്തുകൾ വീതിക്കുന്നതു സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ രാഹുലിന്റെ വിദേശപര്യടനത്തെ തുടർന്ന് കൂടിക്കാഴ്ച ഉണ്ടാകില്ല.കോൺഗ്രസിന് 22, ദളിന് 12 മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ നേരത്തേതന്നെ ധാരണയായിരുന്നു. 16 മന്ത്രിമാരെ ഇപ്പോൾ പ്രഖ്യാപിച്ച ശേഷം ബാക്കിയുള്ള അഞ്ചു പേരെ പിന്നീട് നിശ്ചയിക്കുന്നതിന്റെ സാധ്യതയും കോൺഗ്രസ് ആരായുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ജി.പരമേശ്വരയെ നേരത്തേ തിരഞ്ഞെടുത്തിരുന്നു.ദേവെഗൗഡയുമായി ചർച്ച നടത്തിയ ശേഷം ദളിന്റെ അന്തിമ ലിസ്റ്റ് ഇന്നു തയാറാകുമെന്ന് പാർട്ടി വക്താവ് ദിനേഷ് പറഞ്ഞു. കുമാരസ്വാമിയും ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലിയും ഇന്നലെ ദൾ സാമാജികരുമായി ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ചർച്ച നടത്തിയിരുന്നു.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡൽഹിയിലെത്തുന്ന കുമാരസ്വാമി, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയിൽ വരും.കേന്ദ്ര റെയിൽവേ– കൽക്കരി മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിക്കാനും കുമാരസ്വാമി സമയം തേടിയിട്ടുണ്ട്. വൈദ്യുതി ഉൽപാദന പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് കൂടുതൽ കൽക്കരി അനുവദിക്കാനും കൂടുതൽ കൽക്കരി ഖനികൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയും തേടിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts