ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ച് സൂപ്പർ താര ദമ്പതികൾ ?

ബെംഗളൂരു:ലഹരി ഇടപാട് കേസില്‍ ചോദ്യം ചെയ്ത നടന്‍ ദിഗന്തിനെയും ഭാര്യയും നടിയുമായ ഐന്ദ്രിത റായിയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് വീണ്ടും ചോദ്യം ചെയ്യാൻ സാദ്ധ്യത.

ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടപാടുകളില്‍ യാതൊരു പങ്കുമില്ലെന്നാണ് ദമ്പതികള്‍ മൊഴി നല്‍കിയതായാണ് വാർത്തകൾ.

അതേ സമയം, ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ല്‍ സ്റ്റുഡന്റ് വിസയില്‍ ബെംഗളൂരുവിലെത്തിയ താന്‍ വിസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗല്‍ പൗരന്‍ ലോം പെപ്പര്‍ സാംബ മൊഴി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts