ജനപ്രിയ ഇന്ത്യന്‍ ധനകാര്യ സേവന ആപ്ലിക്കേഷനായ പേ ടി എമ്മിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു.
Paytm taken off Google Play Store, citing policy violations. More details awaited. pic.twitter.com/fa2se6YSTn
— ANI (@ANI) September 18, 2020
ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന പേ ടി എം പെട്ടെന്ന് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ എന്താണ് കാരണം?
പേ ടി എം വഴി നടക്കുന്ന ചൂതാട്ടം തന്നെയാണ് ഇതിന് കാരണം.
ചൂതാട്ടം ഗൂഗിള്‍ നിയമ നടപടികള്‍ക്ക് എതിരാണെന്ന് പേ ടി എമ്മിനെ നിരവധി തവണ അറിയിച്ചിരുന്നെങ്കിലും വീണ്ടും അവര്‍ അത് ആവര്‍ത്തിച്ചതാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കാനുള്ള കാരണം.
@Paytm & @PaytmFirstGames pulled down from Google Playstore@GoogleIndia cites Violation of Google Play gambling policies & says we don’t allow online casinos or support any unregulated gambling apps that facilitate sports betting
@MugdhaCNBCTV18 @ShereenBhan @vijayshekhar pic.twitter.com/Zj4QivQ45A
— Megha Vishwanath (@MeghaVishwanath) September 18, 2020
നാളെ ഐപിഎല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി വാതുവെപ്പുകളും അരങ്ങേറാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് തന്നെയാണ് പ്ലേ സ്റ്റോറിനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്.
വാതുവയ്പ്പ് സുഗമമാക്കുന്ന ഓണ്‍ലൈന്‍ കാസിനോകളെയും മറ്റ് അനിയന്ത്രിതമായ ചൂതാട്ട ആപ്ലിക്കേഷനുകളെയും പ്ലേ സ്‌റ്റോര്‍ വിലക്കുന്നുവെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.
പേടിഎം ആപ്പിനുള്ളിലെ ഫാന്റസി സ്പോർട്സ് എന്ന സേവനമാണ് പ്ലേസ്റ്റോറിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നത്. പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരിൽ പ്രത്യേക ആപ്ലിക്കേഷനുമുണ്ട്. ഈ ആപ്ലിക്കേഷനും പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിലും ഫാന്റസി ക്രിക്കറ്റ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. പണം ഉപയോഗിച്ചുള്ള വാതുവെപ്പും ഇതിലുണ്ടായിരുന്നു.
പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ട കാര്യം പേ ടിഎം സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിനെ തിരികെ എത്രയും പെട്ടെന്ന് പ്ലേസ്റ്റോറിൽ എത്തിക്കുമെന്നും നിലവിലെ ഉപയോക്താക്കളുടെ പണം നഷ്ടമാകില്ലെന്നും പേടിഎമ്മിന്റെ ട്വീറ്റിൽ പറയുന്നു.
ഐപിഎല്‍ സമയങ്ങളില്‍ സ്‌പോര്‍ട്‌സ് വാതുവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകളില്‍ കുതിച്ചുചാട്ടം ഉണ്ടാകാറുണ്ട്.
ഇത് കണക്കിലെടുത്താണ് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് വാതുവയ്പ്പ് മുമ്പ് തന്നെ നിരോധിച്ചതാണ്.
എന്നാല്‍ ഉപയോക്താക്കള്‍ അവരുടെ പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് അവരുടെ ഇഷ്ടപ്പെട്ട ടീമോ കളിക്കാരോ നന്നായി കളിച്ചാല്‍ വിജയിക്കുന്ന ഫാന്റസി സ്‌പോര്‍ട്‌സ് മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിയമവിരുദ്ധമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.