മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷയും 5,25,000 രൂപ പിഴയും

കൊച്ചി: പോക്സോ കേസിൽ മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. 5,25,000 രൂപ പിഴയും അടക്കാൻ കോടതി നിർദ്ദേശം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോൺസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരവസ്തുകേസിൽ മോൺസൻ അറസ്റ്റിലയതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. കേസിൽ അന്തിമ വാദം പൂർത്തിയായിരുന്നു. മോൺസൺ രണ്ട് ഐപിസി വകുപ്പുകളിൽ ജീവിതാവസാനം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts