നവജാതശിശുവിന് 25 വിരലുകൾ; ദൈവ അനുഗ്രഹമെന്ന് പിതാവ് 

ബെംഗളൂരു: 13 കൈവിരലുകളും 12 കാല്‍ വിരലുകളുമായി കുഞ്ഞ് ജനിച്ചു.

കർണാടകയിലെ ബാഗല്‍കോട്ടിലാണ് അസാധാരണ സംഭവം.

35 കാരിയായ ഭാരതിയാണ് 25 വിരലുകള്‍ ഉള്ള കുഞ്ഞിന് ജന്മം നല്‍കിത്.

കുഞ്ഞിന് വലതു കൈയില്‍ ആറ് വിരലുകളും ഇടതു കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്.

ഒരോ കാലിലും ആറ് വിരലുകളുമാണ് ഉള്ളത്.

  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!

കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കാൻ സാധിച്ചതില്‍ സന്തോഷം എന്ന് ഭാരതി പറഞ്ഞു.

കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് അച്ഛനായ ഗുരപ്പ കോണൂർ സന്തോഷം പ്രകടിപ്പിച്ചു.

ഇതൊരു ദൈവാനുഗ്രഹമാണെന്നും ഗുരപ്പ കൂട്ടിച്ചേർത്തു.

പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത് എന്ന് ഡോക്ടർ പറഞ്ഞു.

ശിശുക്കളില്‍ അധിക വിരലുകളും കാല്‍വിരലുകളും ഉണ്ടാകുന്ന അപൂർവ ജനിതക വൈകല്യമാണ് ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്' ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു
[masterslider id="10"]

Related posts

Click Here to Follow Us