വിമാനം തകർന്നുവീണ് അപകടം; 18 മരണം

നേപ്പാൾ: കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ (ടിഐഎ) പറന്നുയരുന്നതിനിടെ സൗര്യ എയർലൈൻസിൻ്റെ 9എൻ-എഎംഇ (സിആർജെ 200) വിമാനം തകർന്നുവീണ് അപകടം.

18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പൊഖാറയിലേക്ക് പോയ വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്.

എയർലൈനിലെ സാങ്കേതിക ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ടിഐഎയിലെ ഇൻഫർമേഷൻ ഓഫീസർ ഗ്യാനേന്ദ്ര ഭുൽ ഹിമാലയനോട് പറഞ്ഞു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

വിമാനത്തിൻ്റെ ക്യാപ്റ്റൻ 37 കാരനായ മനീഷ് ഷാക്യയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി.

പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി സിനമംഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് ശേഷം വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടിരുന്നു.

രക്ഷാപ്രവർത്തനത്തിനായി പോലീസ് ഉദ്യോഗസ്ഥരെയും ഫയർഫോഴ്‌സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts