മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി; സുപ്രിംകോടതി ഇന്ന് വാദംകേള്‍ക്കും

ഡൽഹി: മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി വാദംകേള്‍ക്കും. നിയമം വിവേചനപരവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുക. ജനുവരി ആറിലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് മലയാളിയായ ബുഷറ അലി സുപ്രിംകോടതിയെ സമീപിച്ചത്. ശരീഅത്ത് നിയമപ്രകാരം മകളെന്ന നിലയ്ക്ക് ആണ്‍മക്കളുടെ പകുതി ഓഹരി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ബുഷറയുടെ മറ്റ് 11 സഹോദരങ്ങള്‍ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഇതില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.…

Read More

മദ്യ കുപ്പി ഒന്നിന് ഇനി 10 രൂപ വീതം പശു സെസ് നൽകണം

മദ്യവില്‍പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യത്തിന് പശു സെസായി 10 രൂപ ഈടാക്കും.ബജറ്റ് അവതരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മദ്യവില്‍പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കും. നേരത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും ഇതേ രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 മുതല്‍ 2022…

Read More

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുള്ള അപകടത്തിൽ 2 മരണം സ്ഥിരീകരിച്ചു

ഇറ്റാനഗർ : അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌ . അപകട സമയത്ത് ഇവര്‍ മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈന്യം അറിയിച്ചു.

Read More

പനി ബാധിച്ച് യുവതി മരിച്ചു, സാമ്പിൾ H3N2 പരിശോധനയ്ക്ക് അയച്ചു

വഡോദര: നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 58 കാരിയായ സ്ത്രീ പനി ലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ചു. H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസാണോ മരണകാരണമെന്ന് അന്വേഷിച്ച്‌ വരികയാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗിയെ മാര്‍ച്ച്‌ 11 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ സായാജിറാവു ജനറല്‍ (എസ്‌എസ്ജി) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാര്‍ച്ച്‌ 13-നാണ് യുവതി മരിച്ചതെന്ന് എസ്‌എസ്ജി ഹോസ്പിറ്റല്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) ഡി കെ ഹെലയ പറഞ്ഞു. വഡോദരയിലെ ഫത്തേഗഞ്ച് താമസക്കാരിയാണ്…

Read More

ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കളുടെ വീഡിയോ വൈറൽ

ദില്ലി: ​ഗുരു​ഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. ഈ‌‌യടുത്ത് ഷാഹിദ് കപൂർ നായകനായി അഭിനയിച്ച ഫർസി എന്ന വെബ്സീരിസിൽ സമാനമായ രം​ഗമുണ്ടായിരുന്നു. ഒരാൾ കാർ ഓടിക്കുകയും മറ്റൊരാൾ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് നോട്ടുകൾ റോഡിലേക്ക് വാരി എറിയുന്നതും കാണാം. ഈ രംഗം പുനരാവിഷ്കരിക്കുകയാണ് യുവാക്കൾ ചെയ്തതെന്ന് പൊലീസ് കരുതുന്നു. #WATCH | Haryana: A video went viral where…

Read More

‘സീരിയല്‍ കിസ്സറി’നായി തിരച്ചില്‍; ബലമായി ആരോഗ്യപ്രവര്‍ത്തകയെ ചുംബിച്ച യുവാവിന്റെ വീഡിയോ വൈറൽ

പട്‌ന: ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച് സീരിയൽ കിസ്സർ. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രി കോമ്പൗണ്ടില്‍ ഫോണ്‍ ചെയ്യുകയായിരുന്ന യുവതിയെ മതില്‍ ചാടികടന്നെത്തി ബലമായി ചുംബിക്കുന്ന ‘സീരിയല്‍ കിസ്സറു’ടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. #WATCH बिहार: जमुई में महिला स्वास्थ्यकर्मी को जबरन किस करने का वीडियो वायरल हुआ। DSP अभिषेक कुमार सिंह ने बताया, "पुलिस आरोपी की तलाश कर रही है। विभिन्न धाराओं में मामला दर्ज़…

Read More

ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചു

ഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. ഞായറാഴ്ച രാത്രി അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുൻ കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ അന്പലം പോലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ടിടിയെ ഉടൻ പോലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പോലീസ് അറിയിച്ചു.

Read More

നാട്ടു നാട്ടു..ഇന്ത്യ അഭിമാനിക്കുന്നു, ഓസ്‌കാർ വിജയത്തെ പ്രശംസിച്ച് പ്രധാന മന്ത്രി

ന്യൂഡൽഹി : നാട്ടുനാട്ടിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടിൻ്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിക്ക് ആശംസകൾ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു,…

Read More

സ്വവര്‍ഗ വിവാഹം നിയമപരമാക്കാൻ ആവശ്യം: ഹർജികൾ ഭരണഘടനാ ബെഞ്ചിന്

ഡൽഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ബെഞ്ച് ഏപ്രില്‍ 18-ന് ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കും. വാദം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സ്വവര്‍ഗ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമവാദം കേള്‍ക്കുക. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടുന്നതെന്നും വിധി പ്രസ്താവം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും…

Read More

ദേഹാസ്വാസ്ഥ്യം തെലുങ്കാന മുഖ്യമന്ത്രി ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപ്രതിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വയറ്റില്‍ ചെറിയ അള്‍സര്‍ ബാധയുള്ളതായും ഇതിനായുള്ള ചികിത്സ തുടരുകയാണെന്നും നിലവില്‍ ആരോഗ്യനിലയില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ ഒരു ചെറിയ അള്‍സര്‍ കണ്ടെത്തി, അത് വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നു എന്ന് ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read More
Click Here to Follow Us