11 കാരിയെ ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു

പഞ്ചാബ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റി, വിവാഹം ചെയ്തു. 11 വയസുകാരി ആണ് ദാരുണ സംഭവത്തിന് ഇരയായത്. ഷെയ്ഖ്പുര ജില്ലയിലെ ഫെറോസ്വാല പ്രദേശത്താണ് സംഭവം. വിഷയത്തില്‍ പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രമേഷ് സിംഗ് അരോറ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കി. കുട്ടിയെ സന്ദർശിച്ച ശേഷമാണ് നടപടി. കുട്ടിയുടെ അയല്‍വാസികളടക്കമുള്ള മൂന്നു പേർക്കെതിരെയാണ് പരാതി. സലീം മസിഹ് എന്ന‌യാളുടെ വീട്ടിലെത്തിയ പോലീസ് സംഘം മ‌കള്‍ക്കൊപ്പം ഫെറോസ്വാല കോടതിയില്‍ ഹാജരാകാൻ പറഞ്ഞു. ബന്ധുക്കള്‍ക്കും മകള്‍ക്കുമൊപ്പം കോടതിയിലെത്തിയ ഇവർ‌ക്കെതിരെ ഇമ്രാൻ സർഫറാസ് എന്നയാള്‍…

Read More

ജ്യൂസ് കടയിൽ നിന്ന് വാങ്ങിയ ഐസിനുള്ളിൽ ചത്ത എലിയെ കണ്ടെത്തി 

പൂനെ: പുറത്തെ ഭക്ഷണ വിതരണ ശാലകളിലെയും വൃത്തിഹീനമായ പല കാഴ്ചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സമൂസയ്ക്കുള്ളില്‍ നിന്നും കോണ്ടം, ഗുട്ക, കല്ല് തുടങ്ങിയവ ലഭിച്ച സംഭവം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പൂനെയില്‍ ഐസ് കട്ടയ്ക്കുള്ളില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി. പൂനെ നഗരത്തിലെ ഒരു കച്ചവടക്കാരനാണ് ഐസില്‍ ചത്ത എലിയെ കണ്ടത്. കൂള്‍ബാർ നടത്തിപ്പുകാരനായ യുവാവ് ജ്യൂസ് അടിക്കാനായി വാങ്ങിയ ഐസ് പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലേക്കും കൂള്‍ബാർ, വഴിയോര കടകളിലേക്കുമെല്ലാം ഐസ് വിതരണം ചെയ്യുന്ന കമ്പനിയുടേതാണ് പാക്കറ്റ്. ഐസ് പായ്ക്കറ്റിനുള്ളിലെ…

Read More

സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകർത്തി; യുവാവിനെ യുവതി കുത്തിക്കൊന്നു

മുംബൈ: സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ യുവതി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയശ്രീ പന്ധാരെ പാന്‍കടയില്‍നിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണില്‍ പകര്‍ത്തിയത്. ജയശ്രീ പുകവലയങ്ങള്‍ രഞ്ജിത്തിന്റെ…

Read More

ഗുരുവായൂരിൽ രാഹുൽ ​ഗാന്ധിയുടെ പേരിൽ 20,000 രൂപയുടെ ആനയൂട്ട് വഴിപാട് നടത്തി യുവതി

തൃശൂർ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പേരിൽ ​ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ​ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.

Read More

ഓൺലൈൻ ഗെയിം കളിച്ച് രണ്ട് ലക്ഷം നഷ്ടപ്പെടുത്തി; 18 കാരൻ ജീവനൊടുക്കി 

CYBER ONLINE CRIME

മുംബൈ: അമ്മയുടെ ഫോണില്‍ ഓണ്‍ലൈൻ ഗെയിം കളിച്ച്‌ രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18കാരൻ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാർഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ ശാസന ഭയന്ന് വിദ്യാർഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ അകത്തുവന്നപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാർഥിയെയാണ് കണ്ടത്. ഉടൻ തന്നെ അയല്‍ക്കാരുടെ സഹായത്തോടെ…

Read More

എൻഐഎ സംഘത്തിന് നേരെ ആക്രമണം 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിനഗറിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ കല്ലെറിഞ്ഞ് ആക്രമിച്ചത്. 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. എൻഐഎ സംഘത്തിന്റെ കാറിന് നേരെ കല്ലും ഇഷ്ടികയും എറിയുകയായിരുന്നു. ഇതോടെ കാറിന്റെ വിൻഡ്സ്ക്രീൻ തകർന്നു. ആക്രമണത്തില്‍ ഉദ്യോഗസ്ഥ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാവിലെ 5.30ഓടെയായിരുന്നു സംഭവം നടന്നത്. ഭൂപാതിനഗറില്‍ 2022 ഡിസംബർ മൂന്നിന് ഓലമേഞ്ഞ വീടിനുള്ളില്‍ സ്ഫോടനം നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും…

Read More

രഹസ്യബന്ധം നിഷേധിച്ചു; വൈദ്യുതത്തൂണില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം 

ഉത്തർപ്രദേശ്: ഭർത്താവ് വിവാഹേതരബന്ധം നിഷേധിച്ചതിനെത്തുടർന്നു യുവതി ആത്മഹത്യ ചെയ്യാൻ വൈദ്യുതത്തൂണില്‍ കയറി. ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിനി സുമൻദേവിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 35കാരിയായ സുമനു മൂന്നു കുട്ടികളുണ്ട്. ഏഴു വർഷമായി തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായി വീട്ടമ്മ അടുപ്പത്തിലായിരുന്നു. രഹസ്യമായി പുലർത്തിപ്പോന്ന ബന്ധം ഭർത്താവറിഞ്ഞതിനെത്തുടർന്നു വീട്ടില്‍ വലിയ വഴക്കുനടന്നിരുന്നു. ഇതേത്തുടർന്നാണ് യുവതിയുടെ ആത്മഹത്യാശ്രമം. യുവാവുമായുള്ള പ്രണയബന്ധത്തിന്‍റെ പേരില്‍ മൂന്നാം തവണയാണ് ഇവർ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യം അഞ്ചുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും പിന്നീട് ട്രെയിനിനു മുമ്പിൽ ചാടിയും വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതെല്ലാം വിഫലമായതിനെത്തുടർന്നാണ്…

Read More

കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ 8ന് ആകാശത്ത് സൂര്യഗ്രഹണം; ‘ചെകുത്താന്‍’ ധൂമകേതു വാല്‍ നക്ഷത്രവും ഒപ്പം നാലു ഗ്രഹങ്ങള്‍ തിളങ്ങും

ഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത്…

Read More

മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; പല ഭാഗങ്ങളും കാണാനില്ല

death

കൊല്‍ക്കത്ത: ബംഗാളിലെ വാട്ഗുംഗേയില്‍ സിഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് പ്ലാസ്റ്റിക് കവറിനുള്ളില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് പ്ലാസ്റ്റിക് കവറാണ് ഉണ്ടായിരുന്നത്. ഇതില്‍ പല ഭാഗങ്ങളും കാണാനില്ല. ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ചില താമസക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 30-35 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടേതാണ് മൃതദേഹാവശിഷ്ടങ്ങളെന്ന് പൊലീസ് പറയുന്നു. ഇവരുടെ നെറ്റിയില്‍ സിന്ദൂരം ഉണ്ടായിരുന്നതിനാല്‍ വിവാഹിതയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിനോടൊപ്പം കവറിനുള്ളില്‍ ഇഷ്ടികയും ഉണ്ടായിരുന്നു. നദിയിലോ കനാലിലോ മറ്റോ എറിയാന്‍ വേണ്ടിയാവും ഇഷ്ടിക സൂക്ഷിച്ചതെന്നാണ്…

Read More

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു 

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയില്‍ നിന്ന് വിരമിച്ചു. രാജ്യത്തിന് നല്‍കിയ സംഭാവനകളെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച അദ്ദേഹത്തിന് കത്തെഴുതി. “ഒരു യുഗം അവസാനിക്കുന്നു” എന്ന് ഒരു എക്സ് പോസ്റ്റില്‍ ഖാർഗെ പറഞ്ഞു. മുൻ പ്രധാനമന്ത്രി മധ്യവർഗത്തിനും യുവാക്കള്‍ക്കും ഒരു “ഹീറോ” ആയി തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. “നിങ്ങള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമ്പോഴും, നമ്മുടെ രാജ്യത്തെ പൗരന്മാരോട് കഴിയുന്നത്ര തവണ സംസാരിച്ച്‌ രാഷ്ട്രത്തിന് ജ്ഞാനത്തിൻ്റെയും ധാർമ്മിക കോമ്പാസിൻ്റെയും ശബ്ദമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് സമാധാനവും…

Read More
Click Here to Follow Us