വാട്ട്സ്ആപ്പിന് ഒക്ടോബർ 1 മുതൽ ഫീസ് ഏർപ്പെടുത്തി മെറ്റ; സൗജന്യ സേവനം അവസാനിക്കുന്നു

ന്യൂഡൽഹി: വാട്ട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്ന കമ്പനികൾക്കും വ്യക്തിഗത പ്രൊഫൈലുകൾക്കും ഒക്ടോബർ ഒന്ന് മുതൽ മെറ്റ ഫീസ് ഈടാക്കുന്നു. നിലവിൽ പൂർണ്ണമായും സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങൾക്കാണ് ഇനി മുതൽ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.

ബിസിനസ് സ്ഥാപനങ്ങൾ വാട്ട്സ്ആപ്പിലൂടെ ഉപഭോക്താക്കൾക്ക് അയക്കുന്ന സന്ദേശങ്ങൾക്ക് മാത്രമായിരിക്കും ഈ നിരക്ക് ബാധകമാകുക. ഉപഭോക്താക്കളുമായുള്ള ഇടപെടലുകളുടെ പ്രത്യേകതയും സന്ദേശങ്ങളുടെ ഗുണനിലവാരവും അടിസ്ഥാനമാക്കിയാണ് പുതിയ വിലവിവരപ്പട്ടിക മെറ്റ തയ്യാറാക്കിയിരിക്കുന്നത്.

പുതിയ നിരക്ക് രീതി നിലവിൽ വരുന്നതിന് മുന്നോടിയായി, സെപ്റ്റംബർ 30-നകം ബിസിനസിനായി ആരംഭിച്ച എല്ലാ ഔദ്യോഗിക അക്കൗണ്ടുകളിലും സാധുവായ ഒരു പേയ്‌മെന്റ് രീതി ചേർക്കണമെന്ന് മെറ്റ നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദിഷ്ട സമയത്തിനുള്ളിൽ പേയ്‌മെന്റ് രീതി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് ഒക്ടോബർ 1 മുതൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല.

ഉപഭോക്താക്കൾ ഒരു ബിസിനസ് സ്ഥാപനത്തിലേക്ക് സന്ദേശം അയക്കുകയോ വിളിക്കുകയോ ചെയ്യുമ്പോൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഉപഭോക്തൃ സേവന വിൻഡോ തുറക്കപ്പെടും. എന്നാൽ ഈ 24 മണിക്കൂർ സമയപരിധി കഴിഞ്ഞാൽ മാർക്കറ്റിംഗ്, പ്രാമാണീകരണം അല്ലെങ്കിൽ ഇടപാട് ടെംപ്ലേറ്റുകൾ പോലുള്ള മുൻകൂട്ടി അംഗീകരിച്ച സന്ദേശങ്ങൾ സൗജന്യമായി അയക്കാൻ കഴിയില്ല. കൂടാതെ എഐ ടോക്കണുകൾക്കും മെറ്റ നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ദശലക്ഷം ടോക്കണുകൾക്ക് രണ്ട് യു.എസ് ഡോളർ എന്ന നിരക്കിലാണ് ആഗോളതലത്തിൽ തുക ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts