സിദ്ധരാമയ്യ മന്ത്രിസഭയിലെ വകുപ്പ് വിഭജിച്ചു; ധനകാര്യം സിദ്ധരാമയ്യക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ!!

ബെം​ഗളൂരു: കർണാടകയിലേ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യും. ഭരണപരിഷ്കാരങ്ങൾ, ഇന്റലിജൻസ്, ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ്, മറ്റുള്ളവർക്ക് നൽകിയിട്ടില്ലത്ത മറ്റ് വകുപ്പുകൾ എന്നിവയുടെ ചുമതല കൂടി മുഖ്യമന്ത്രി നേരിട്ട് നിർവഹിക്കും. ജലസേചനം, ബെംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ആഭ്യന്തരം ജി പരമേശ്വരയ്ക്കാണ് നൽകിയത്. എം ബി പാട്ടീല്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യും.

മന്ത്രിമാരും വകുപ്പുകളും

1. സിദ്ധരാമയ്യ (മുഖ്യമന്ത്രി) – ധനകാര്യം, ഭരണപരിഷ്കാരങ്ങൾ, ഇന്റലിജൻസ്, ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ്, മറ്റുള്ളവർക്ക് നൽകിയിട്ടില്ലത്ത മറ്റ് വകുപ്പുകൾ

2. ഡി കെ ശിവകുമാർ (ഉപമുഖ്യമന്ത്രി) – മേജർ ആന്റ് മീഡിയം ജലവിഭവം, ബെംഗളൂരു നഗര വികസനം

3. ഡോ. ജി പരമേശ്വർ – ആഭ്യന്തരം (ഇന്റലിജൻസ് ഒഴികെ)

4. എച്ച് കെ പാട്ടീൽ- നിയമ, പാർലമെന്ററി കാര്യം, മൈനർ ഇറിഗേഷൻ

5. കെ എച്ച് മുനിയപ്പ – ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യങ്ങൾ

6. കെ ജെ ജോർജ് – ഊർജം.

7. എം ബി പാട്ടീൽ – വലിയ – ഇടത്തരം വ്യവസായം, ഐടി – ബിടി

8. രാമലിംഗറെഡ്ഡി – ഗതാഗതം

9. സതീഷ് ജാര്‍ക്കിഹോളി – പൊതുമരാമത്ത്

10. പ്രിയങ്ക് ഖാർഗെ – ഗ്രാമവികസനം, പഞ്ചായത്ത് രാജ്

11. സമീർ അഹ്‌മദ്‌ ഖാൻ – പാർപ്പിടം, വഖഫ്, ന്യൂനപക്ഷ ക്ഷേമം

12. കൃഷ്ണ ബൈരഗൗഡ – റവന്യൂ

13. ദിനേശ് ഗുണ്ടുറാവു – ആരോഗ്യ കുടുംബക്ഷേമം

14. എൻ ചാലുവരയസ്വാമി – കൃഷി

15. കെ വെങ്കിടേഷ് – മൃഗസംരക്ഷണവും സെറികൾച്ചറും

16. എച്ച് സി മഹാദേവപ്പ – സാമൂഹ്യ ക്ഷേമം

17. ഈശ്വർ ഖന്ദ്രെ – വനം, ജൈവ വൈവിധ്യം, പരിസ്ഥിതി

18. കെ എൻ രാജണ്ണ – സഹകരണം

19. ശരണബാസപ്പ ദർശനപൂർ – ചെറുകിട വ്യവസായങ്ങൾ, പൊതുമേഖലാ വ്യവസായങ്ങൾ

20. ശിവാനന്ദ പാട്ടീൽ – തുണിത്തരങ്ങൾ, പഞ്ചസാര, കാർഷിക വിപണി, കരിമ്പ് വികസനം

21. തിമ്മാപൂർ രാമപ്പ ബാലപ്പ – എക്സൈസ്

22. എസ് എസ് മല്ലികാർജുൻ – മൈനിംഗ്, ജിയോളജി, ഹോർട്ടികൾച്ചർ

23. തംഗദഗി ശിവരാജ് സംഗപ്പ – പിന്നാക്ക വിഭാഗം, എസ് സി – എസ് ടി ക്ഷേമം

24. ശരൺ പ്രകാശ് പാട്ടീൽ – ഉന്നത വിദ്യാഭ്യാസം

25. മങ്കൽ വൈദ്യ – മത്സ്യബന്ധനം, തുറമുഖങ്ങൾ, ഉൾനാടൻ ഗതാഗതം

26. ലക്ഷ്മി ഹെബ്ബാൾക്കർ – സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, വികലാംഗരുടെയും മുതിർന്ന പൗരന്മാരുടെയും ശാക്തീകരണം

27. റഹീം ഖാൻ – ഹജ്ജ്, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ

28. ഡി സുധാകർ – അടിസ്ഥാന സൗകര്യ വികസനം, സ്ഥിതിവിവരക്കണക്ക്, ആസൂത്രണം

29. സന്തോഷ് ലാഡ് – തൊഴിൽ, നൈപുണ്യ വികസനം

30. എൻ എസ് ബോസരാജു – ടൂറിസം, ശാസ്ത്രം, സാങ്കേതികവിദ്യ

31. ബൈരതി സുരേഷ് – നഗരവികസനവും നഗരാസൂത്രണവും

32. മധു ബംഗാരപ്പ – പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം

33. ഡോ. എം സി സുധാകർ – മെഡിക്കൽ വിദ്യാഭ്യാസം

34. ബി നാഗേന്ദ്ര – യുവജനങ്ങളും കായികവും, കന്നഡയും സംസ്കാരവും.  

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us