സംസ്ഥാനത്ത് വ്യാജവാർതത്തകൾ പ്രചരിപ്പിച്ചതിന് 3 മാസത്തിനിടെ 18 കേസ്

ബെംഗളൂരു : വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് മൂന്നു മാസത്തിനിടെ കർണാടകത്തിൽ രജിസ്റ്റർചെയ്തത് 18 കേസ്‌. വ്യാജവാർത്ത പ്രതിരോധിക്കാൻ കർണാടകത്തിൽ ഐ.ടി. വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിങ് യൂണിറ്റാണ് (െഎ.ഡി.ടി.യു.) ഇവ കണ്ടെത്തിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജപ്രചാരണങ്ങളാണ് കേസിലുൾപ്പെട്ടവയിൽ ഭൂരിഭാഗവും.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

രണ്ടു കേസ്‌ ബി.ജെ.പി.ക്കെതിരായ പ്രചാരണത്തിനും ഒരെണ്ണം ജെ.ഡി.എസിനെതിരായ പ്രചാരണത്തിനുമാണ് എടുത്തത്.

കഴിഞ്ഞ മാർച്ചിലാണ് ഇൻഫർമേഷൻ ഡിസോർഡർ ടാക്ളിങ് യൂണിറ്റ് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു മൂന്നുമാസത്തെ പ്രവർത്തനം. ഒൻപതംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്.

ഇന്റർനെറ്റിൽ ദിവസവും 64,000 ആർട്ടിക്കിളുകൾ പരിശോധിച്ചതായി അധികൃതർ പറഞ്ഞു. വിവരങ്ങളുടെ സത്യം കണ്ടുപിടിക്കാൻ 537 ഫാക്ട് ചെക്കുകൾ നടത്തിയതായും അറിയിച്ചു.

കൂടുതൽ സാങ്കേതിക മികവോടെ യൂണിറ്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts