ബംഗളുരു മലയാളികൾക്ക് ആശ്വസം; ഇനി എല്ലാ ദിവസവും ഇനി കർണാടക ആർ.ടി.സി.യുടെ സർവീസ് നാട്ടിലേക്ക്

ബംഗളുരു : പുതിയ സ്ലീപ്പർ ബസുകൾ ലഭിക്കുന്നതോടെ കേരളത്തിലേക്കുള്ള വരാന്ത്യ സർവീസുകൾ പ്രതിദിനമാക്കാൻ ഒരുങ്ങി കർണാടക ആർ.ടി. സി.

ആലപ്പുഴ,കോട്ടയം,തിരുവനന്തപുരം സർവീസുകളാണ് പ്രതിദിനമാക്കുക. നേരത്തെ പ്രതിദിന സർവീസുകളായിരുന്ന ഇവ ബസ് ക്ഷാമത്തെ തുടർന്നാണ് വരാന്ത്യാസർവീസുകൾ ആക്കിയത്.

സെമി സ്ലീപ്പർ ഐരാവത് ക്ലബ്‌ ക്ലാസ്സ്‌ ബസുകൾ ഉപയോഗിച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്.

  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരത്തേക്ക് കഴിഞ്ഞ വർഷം അംബാരി ഉത്സവ് സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ നിർത്തി.

ദേശിയപാത 66 വീതി കൂട്ടുന്ന പ്രവർത്തികളുടെ ഭാഗമായി ഗതാഗതകുരുക്ക് രൂക്ഷമയതും തിരിച്ചടി ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts