ഭാര്യയോട് അവിഹിത ബന്ധമെന്ന് സംശയം: യുവാവിനെ റോഡിൽ വെട്ടിക്കൊലപ്പെടുത്തി ; പോലീസ് നായയുടെ കടന്നുവരവ് യുവതിയുടെ ജീവൻ രക്ഷിച്ചു

ബെംഗളൂരു: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് വെട്ടിക്കൊന്നു. ശാന്തേബെന്നൂർ താലൂക്കിലെ ബഡ റോഡിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. സന്തോഷ് (33) ആണ് കൊല്ലപ്പെട്ടത്, രംഗസ്വാമി ആണ് കൊലക്കേസ് പ്രതി.

കൊല്ലപ്പെട്ട സന്തോഷ് പ്ലാസ്റ്ററിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച രംഗസ്വാമി തിങ്കളാഴ്ച രാത്രി 9.45ന് നടുറോഡിൽ സന്തോഷിനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം രംഗസ്വാമി നേരിട്ട് ചന്നപ്പൂരിലെ വീട്ടിലെത്തി ഭാര്യയെ ആക്രമിക്കുകയായിരുന്നു.

കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച പൊലീസ് പ്രതിയെ കണ്ടെത്താൻ നായയെ ഉപയോഗിച്ച് ഓപ്പറേഷൻ തുടങ്ങി. സ്‌നിഫർ ഡോഗ് പ്രതിയുടെ വീട്ടിലേക്ക് പോലീസിനെ നയിച്ചു. ആ സമയം ഭാര്യയെ ആക്രമിക്കുകയായിരുന്ന ഭർത്താവ് രംഗസ്വാമിയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു. പോലീസ് നായയുടെ പെട്ടെന്നുള്ള നടപടിയിൽ യുവതിയുടെ ജീവൻ രക്ഷപ്പെട്ടുത്തി.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

“ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിലാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് പ്രതി രംഗസ്വാമി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം സന്തോഷ് വീട്ടിലെത്തി ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഞങ്ങളുടെ നായ തുംഗ-2 കൊലപാതകം മണത്തറിഞ്ഞ് പോലീസ് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി, ആക്രമണത്തിൽ നിന്നും യുവതിയെ രക്ഷിക്കാൻ കാരണമായി. എന്നാൽ രംഗസ്വാമിയുടെ ആക്രമണത്തിൽ ഭാര്യയുടെ കൈ ഒടിഞ്ഞട്ടുണ്ട്

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

“കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഭാര്യയെ ആക്രമിച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. അതിനിടെ, സന്തോഷിൻ്റെ കൊലപാതകത്തിൽ രംഗസ്വാമിയുമായി സുഹൃത്തുക്കളായിരുന്ന ഹനുമന്തപ്പയെയും മഹാരുദ്രപ്പയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ ശാന്തേബെന്നൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts