വിനോദയാത്രാസംഘം സഞ്ചരിച്ച കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : നഞ്ചൻകോട് വിനോദയാത്രാസംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഗഫൂറിന്റെ മകൻ ഇ.കെ. ഫായിദാണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷബീബിന് (20) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നഞ്ചൻകോട് ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം. ഷബീബിനെ മൈസൂരു ജെ.എസ്.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു കാറുകളിലായി 12 പേരടങ്ങുന്നസംഘം മൈസൂരുവിൽ വന്നതായിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Read More

മോഷണക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ജീവനൊടുക്കി

മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസിൽ പോലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്. നീതി ലഭിക്കാൻ കിടപ്പാടം വരെ പണയം വെച്ചു. കേസ് പിൻവലിക്കാൻ പണം വരെ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. മോഷ്ണ കേസിൽ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ്…

Read More

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്കേറ്റത്. പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്ക് പറ്റുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി പര്യടനം തുടരുകയാണ്.

Read More

പ്രചരണത്തിനിടെ എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന് പരിക്ക് 

കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയില്‍ വച്ച്‌ കണ്ണിനാണ് പരിക്കേറ്റത്. സ്വീകരണം നല്‍കുന്നതിനിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കള്‍ അറിയിച്ചു.

Read More

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം 

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങള്‍ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി മനസിലാകുന്നത്. സ്വർണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വാച്ചുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തിരഞ്ഞെടുപ്പ് പ്രമാണിച്ച് നാട്ടിലേക്ക് പോകാൻ അധിക ബസ് സർവീസുകൾ ഒരുക്കി കർണാടക ആർ.ടി.സി; സമയക്രമം അറിയാൻ വായിക്കാം

bus

ബെംഗളൂരു : വോട്ടുചെയ്യാൻ പോകുന്നവർക്ക് ആശ്വാസമായി ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധനഗരങ്ങളിലേക്ക് കർണാടക ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ. വോട്ടെടുപ്പിന്റെ തലേദിവസമായ 25-ന് ഒമ്പത് അധിക സർവീസുകളാണ് കർണാടക ആർ.ടി.സി. നടത്തുക. ഇതിനുപുറമേ മൈസൂരുവിൽനിന്ന് ഒരു സർവീസുകൂടിയുണ്ടാകും. കണ്ണൂർ, എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തുകയെന്ന് അധികൃതർ അറിയിച്ചു. സമാക്രമം ഇങ്ങനെ; കണ്ണൂർ (രാത്രി 9.13, 10.10), എറണാകുളം (10.10), കോട്ടയം (7.40), കോഴിക്കോട് (9.29), പാലക്കാട് (9.21,9.38), തൃശ്ശൂർ (8.59,9.05) മൈസൂരു- എറണാകുളം (9.28) എന്നിങ്ങനെയാണ് ബസുകളുടെ സമയക്രമം. ഐരാവത്…

Read More

ഹോട്ടലിൽ അല്‍ഫാം കഴിക്കുന്ന എലി!!! വൈറൽ ആയി ചിത്രം; ഒടുവിൽ കടയ്ക്ക് പൂട്ട് വീണു

തൃശൂർ: ഹോട്ടലില്‍ കഴിക്കാനായി തയ്യാറാക്കിയ അല്‍ഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്‌ക്ക് വാട്ട്‌സ്‌ആപ്പ് വഴി സന്ദേശമയച്ചു. പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച്‌…

Read More

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

തൃശൂർ:  പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്. പൂര ദിവസം രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും. കേരളത്തിലെ എണ്ണം…

Read More

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണു; പെൺകുട്ടിക്ക് ദാരുണാന്ത്യം 

മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയില്‍ നിന്ന് കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോർട്ട്കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് നിഖിത.

Read More

ഈ മാസം 25ന് കേരളത്തിലേക്ക്   സ്‌പെഷൽ ബസ് സർവീസ് ഒരുക്കി കർണാടക

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തിലേക്ക് 25ന് സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 7 സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസ് ബുക്കിങ് ആരംഭിച്ചിട്ടില്ല. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന 26ന് തന്നെയാണ് കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ്. ശനി, ഞായർ കൂടി ലഭിക്കുന്നതോടെ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതോടെയാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്.

Read More
Click Here to Follow Us