കൊല്ലം: തങ്ങളുടെ പ്രായത്തെ വെല്ലുന്ന പ്രണയവും നർമ്മവും നിറഞ്ഞ റീൽസുകളിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ‘അച്ചാമാസ്’ ദമ്പതികളിലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ് രത്നമ്മ.
പ്രായഭേദമന്യേ ഡിജിറ്റൽ ലോകത്തിന് ഏറെ പ്രിയങ്കരരായ ദമ്പതികളായിരുന്നു തുളസീധരനും രത്നമ്മയും. ഇരുവരും ഒരുമിച്ചുള്ള റീൽസുകളും ഹ്രസ്വവീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. വാർദ്ധക്യത്തിലും ജീവിതം എങ്ങനെ മനോഹരമായി ആഘോഷിക്കാം എന്ന് കാണിച്ചുതന്ന ഈ ദമ്പതികളുടെ വേർപാട് സോഷ്യൽ മീഡിയയിലെ ഇവരുടെ ആരാധകരെയും നാട്ടുകാരെയും ഒരേപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പരേതയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]