അമിതനിരക്ക് ഈടാക്കൽ തുടങ്ങി ഓട്ടോഡ്രൈവർമാരുടെ നിയമലംഘനം: പരിശോധന ശക്തമാക്കി പോലീസ്

ബെംഗളൂരു : നഗരത്തിൽ നിയമം ലംഘിക്കുന്ന ഓട്ടോഡ്രൈവർമാരെ പിടികൂടാൻ പരിശോധന ഊർജിതമാക്കി ട്രാഫിക് പോലീസ്.

പലയിടങ്ങളിലും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ വിവിധതരത്തിലുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് നടപടി.

അമിതനിരക്ക് ഈടാക്കൽ, ശരിയായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, സർവീസ് പോകാൻ വിസമ്മതിക്കൽ തുടങ്ങിയ പരാതികളാണ് ഡ്രൈവർമാർക്കെതിരേയുള്ളത്.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

കഴിഞ്ഞ ദിവസം ബെംഗളൂരു ഈസ്റ്റ് ട്രാഫിക് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 833 കേസുകൾ രജിസ്റ്റർചെയ്തു.

ഇതിൽ മൂന്ന് കേസുകൾ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാലാണ്. 213 കേസുകൾ അമിത നിരക്ക് ഈടാക്കിയതിനും 234 കേസുകൾ ട്രിപ്പ് വിളിച്ചിട്ട് പോകാത്തതിനുമാണ്.

ബാക്കിയുള്ള കേസുകൾ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us