നഗരത്തിൽ ഓട്ടോറിക്ഷാ മിനിമം നിരക്ക് വർധിപ്പിക്കണമെന്നാവശ്യം ശക്തം

ബെംഗളൂരു: സംസ്ഥാനത്തെ ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷാ മിനിമംനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ രംഗത്തെത്തി.

കഴിഞ്ഞ മൂന്നുവർഷമായി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ ചൂണ്ടിക്കാട്ടി.

ഇക്കാലയളവിൽ ഇന്ധനവില വർധിച്ചെന്നും നിരക്ക് വർധിപ്പിക്കാതെ മാർഗമില്ലെന്നും ഡ്രൈവർമാർ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കു കാരണം അധികം ഓട്ടം കിട്ടാത്തതും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ദിവസം 70 കിലോമീറ്ററിൽ അധികം ഓടാൻ പറ്റുന്നില്ലെന്നാണ് ആരോപണം. നിലവിൽ ആദ്യത്തെ രണ്ടു കിലോമീറ്ററിന് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts