വിഷവാതകം ശ്വസിച്ച് മലയാളി യുവാവ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു

ബെംഗളൂരു: വിഷവാതകം ശ്വസിച്ച്‌ കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ്‌ ലിമിറ്റഡിലാണ് (എംആർപിഎല്‍) സംഭവം. കോഴിക്കോട് സ്വദേശി ബിജില്‍ പ്രസാദ് (33), ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയായ ദീപ് ചന്ദ്ര (33) എന്നിവരാണ് മരിച്ചത്. റിഫൈനറിയിലെ ടാങ്കിലെ തകരാർ പരിശോധിക്കാൻ കയറിയതാണ് ബിജില്‍ പ്രസാദും ദീപ് ചന്ദ്രയും. പിന്നീട് ഇവരെ ബോധരഹിതരായി കണ്ടെത്തി. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ഇവർ ബോധരഹിതരായത് കണ്ട് രക്ഷിക്കാൻ ടാങ്കിലിറങ്ങിയ ഗഡഗ് സ്വദേശി വിനായക് മഗേരിയും ബോധരഹിതനായി.…

Read More

സെല്‍ഫി എടുക്കാൻ നിബന്ധിച്ച് പാലത്തിൽ നിന്നും ഭർത്താവിനെ തള്ളിയിട്ട് നവവധു

ബെംഗളൂരു : സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തള്ളിയിട്ട് ഭാര്യ. കർണാടകയിലെ യാദ്ഗിറിലെ ഗുർജാപൂർ പാലത്തിന് സമീപം ആണ് സംഭവം. നവവധു തള്ളിയിട്ട ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ ബൈക്ക് നിർത്തി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ ആണ് യുവതി ഭർത്താവിനെ തള്ളി നദിയിലേക്കിട്ടത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു. അബദ്ധത്തില്‍…

Read More

ലോൺ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ചു

ബെംഗളൂരു: ലോണ്‍ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ച്‌ യുവാവ്. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ വിദ്യ എന്ന യുവതിയെയാണ് ഭർത്താവ് വിജയ് പരുക്കേല്‍പ്പിച്ചത്. വിജയ്ക്കു വേണ്ടി വിദ്യയാണ് ലോണ്‍ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ലോണ്‍ നല്‍കിയവർ പണം ആവശ്യപ്പെടാൻ തുടങ്ങി. മൂക്കിന് മുറിവേറ്റ് വിദ്യ കരഞ്ഞതോടെ പരിസരവാസികള്‍ ഓടിയെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Read More

കാർ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ കുട്ടികൾ മരിച്ചു 

പാലക്കാട്‌: പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച്‌ ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമാണ്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സിയുടെ ഭര്‍ത്താവ് കാൻസര്‍ ബാധിച്ച്‌ 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കള്‍ക്കൊപ്പം പൊല്‍പ്പുള്ളി പൂളക്കാടുള്ള വീട്ടില്‍ കഴിയുന്നതിനിടെ അസുഖം ബാധിച്ച്‌ ശസ്ത്രക്രിയ നടത്തിയ എല്‍സി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയില്‍…

Read More

തെരുവ് നായകൾക്ക് ഇനി ഇറച്ചിയും ചോറും; പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

ബെംഗളൂരു: നഗരത്തിലെ തെരുവുനായകള്‍ക്ക് ഇനി സർക്കാർ വക ചോറും കോഴിയിറച്ചിയും നൽകാൻ പദ്ധതി. നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ദിവസവും ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് കോർപ്പറേഷന്റെ പുതിയ തീരുമാനം. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍. ഇതെല്ലാം ഈ അളവില്‍ ഓരോ നായകളുടേയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കണമെന്നാണ് നിർദേശം. ഒരു നായക്ക് ഇങ്ങനെ ഭക്ഷണം നല്‍കാൻ 23 രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി ഒരുവർഷത്തേക്ക് കോർപ്പറേഷൻ നീക്കിവെച്ച തുകയാകട്ടെ 2.9 കോടി രൂപയാണ്. അതേസമയം…

Read More

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രിയിൽ

കൊല്ലം : ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്‌

vs

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ. ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നേരത്തെ, ആരോഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കല്‍ ബോർഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി…

Read More

റീൽസ് എടുക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റിൽ വീണ് യുവതിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലാണ് അപകടം. പണി തീരാതെ കിടക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് വീണത്. തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21) ആണ് മരിച്ചത്. സൗത്ത് ബംഗളുരുവില്‍ പോയിങ് ഗസ്റ്റായി താമസിച്ച്‌ വരികയായിരുന്നു. സൂപ്പർ മാർക്കറ്റില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന നന്ദിനി തിങ്കളാഴ്ച ജോലി സമയം കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിക്കും രണ്ട് യുവാക്കള്‍ക്കുമൊപ്പം പുറത്തുപോയി.…

Read More

മഴ ശക്തം; മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം 

കൽപ്പറ്റ: ശക്തമായ മഴയ്ക്കു പിന്നാലെ മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഫയർഫോഴ്സും പോലീസും മേഖലയിലേക്ക് തിരിച്ചു. ചൂരല്‍മരയില്‍ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്.

Read More

വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു 

vs

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.

Read More
Click Here to Follow Us