തെരുവ് നായകൾക്ക് ഇനി ഇറച്ചിയും ചോറും; പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

ബെംഗളൂരു: നഗരത്തിലെ തെരുവുനായകള്‍ക്ക് ഇനി സർക്കാർ വക ചോറും കോഴിയിറച്ചിയും നൽകാൻ പദ്ധതി.

നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ദിവസവും ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് കോർപ്പറേഷന്റെ പുതിയ തീരുമാനം.

150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍.

  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!

ഇതെല്ലാം ഈ അളവില്‍ ഓരോ നായകളുടേയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കണമെന്നാണ് നിർദേശം.

ഒരു നായക്ക് ഇങ്ങനെ ഭക്ഷണം നല്‍കാൻ 23 രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്.

പദ്ധതിക്കായി ഒരുവർഷത്തേക്ക് കോർപ്പറേഷൻ നീക്കിവെച്ച തുകയാകട്ടെ 2.9 കോടി രൂപയാണ്.

അതേസമയം കോർപ്പറേഷന്റെ ഇത്തരമൊരു പദ്ധതിയോട് നഗരവാസികള്‍ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts