വിഷവാതകം ശ്വസിച്ച് മലയാളി യുവാവ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു

ബെംഗളൂരു: വിഷവാതകം ശ്വസിച്ച്‌ കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു.

ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ്‌ ലിമിറ്റഡിലാണ് (എംആർപിഎല്‍) സംഭവം.

കോഴിക്കോട് സ്വദേശി ബിജില്‍ പ്രസാദ് (33), ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയായ ദീപ് ചന്ദ്ര (33) എന്നിവരാണ് മരിച്ചത്.

റിഫൈനറിയിലെ ടാങ്കിലെ തകരാർ പരിശോധിക്കാൻ കയറിയതാണ് ബിജില്‍ പ്രസാദും ദീപ് ചന്ദ്രയും.

പിന്നീട് ഇവരെ ബോധരഹിതരായി കണ്ടെത്തി. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ഇവർ ബോധരഹിതരായത് കണ്ട് രക്ഷിക്കാൻ ടാങ്കിലിറങ്ങിയ ഗഡഗ് സ്വദേശി വിനായക് മഗേരിയും ബോധരഹിതനായി.

ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനായകിന്റെ ആരോഗ്യസ്ഥിതി നിലവില്‍ ഗുരുതരമല്ല എന്നാണ് വിവരം.

സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ഗ്രൂപ്പ് ജനറല്‍ മാനേജർമാരടങ്ങുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചെന്ന് എംആർ‌പിഎല്‍ ചീഫ് ജനറല്‍ മാനേജർ ഡോ.റുഡോള്‍ഫ് വിജെ നൊറോണ പറഞ്ഞു.

ഹൈഡ്രജൻ സള്‍ഫൈഡ് വാതകമാണ് ചോർന്നതെന്നും ചെറിയതോതിലുള്ള ചോർച്ചയേ ഉണ്ടായുള്ളു എന്നും മംഗളൂരു പോലീസ് അറിയിച്ചു. പ്രദേശം ഇപ്പോള്‍ സുരക്ഷിതമാണ്.

  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ

വാതകചോർച്ചയ്‌ക്ക് ഇടയാക്കിയ യഥാർ‌ത്ഥ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts